Saturday 24 November 2012

ആര്‍ക്കു വേണം ഇയാളെ ....?


നൂറ്റി പത്തു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ ഈ മനുഷ്യന്‍ പെടില്ല എന്ന് വേണം കരുതാന്‍ !ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥക്കും വേണ്ട ഈ മനുഷ്യനെ !
ഇത്  കണ്ടപ്പോള്‍ ആണ് 'ആര്‍ക്കു വേണം ഇയാളെ 'എന്ന പുച്ഛം നിറഞ്ഞ ചോദ്യം എന്നില്‍ നിന്ന് വന്നത്.പറഞ്ഞു വരുന്നത് അബ്ദുല്‍ നാസര്‍ മഅദനിയെ കുറിച്ചാണ് ..കണ്ടോ ഇപ്പോള്‍ നിങ്ങളുടെ മനസിലും വന്നില്ലേ  'ആര്‍ക്കു വേണം ഇയാളെ 'എന്ന പുച്ഛം നിറഞ്ഞ ചോദ്യം ?
രാഷ്ട്ര ബോധത്തിന് മറ്റു എന്തിനേക്കാളും വിലമതിക്കുന്ന ഇതുപോലൊരു ജനതയെ വേറെ എവിടെയും കാണാന്‍ കഴിയില്ല .ദേശിയ ഗാനത്തിന്റെ ഒരു വരി മൂളല്‍ ആയെങ്കിലും കേട്ടാല്‍ സര്‍വവും മറന്നു നിശ്ചലന്‍ ആകുന്നതു അവന്‍റ് രാഷ്ട്ര ബോധവും രാജ്യസ്നേഹവും തന്നെയാണ്.
എന്നാല്‍ നൂറ്റി അറുപത്താറു പേരുടെ മരണത്തിനു കാരണമായ മുബൈ ആക്രമണത്തിനു നേതൃത്വം വഹിച്ചവരില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനു ശിക്ഷ നടപാക്കി പരലോകതെക്കയക്കുവാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് നാല് വര്‍ഷം കാത്തിരികേണ്ടി വന്നു .പൊതുഖജനാവില്‍ നിന്ന് കോടികള്‍ ആണ് ആ കൊടുംഭീകരന്‍റെ 'തടവ് സംരക്ഷണത്തിനും സുരക്ഷക്കും 'വേണ്ടി ചിലവഴികേണ്ടി വന്നത്.പല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ അയാളുടെ വിധി നടപാക്കുന്നത് വൈകുന്നതില്‍ രോഷം പൂണ്ട്  തെരുവില്‍ ഇറങ്ങിയത് രാജ്യത്തോടുള്ള സ്നേഹകൂറ് ഒന്ന് കൊണ്ട്മാത്രമായിരുന്നു. പക്ഷെ  ഇന്ത്യന്‍ നിയമ വ്യവസ്ഥ കുലുങ്ങിയില്ല ,ഒടുവില്‍ വാദങ്ങളും വിചാരണയും പൂര്‍ത്തിയാക്കി തൂക്കികൊല്ലാന്‍ വിധി വന്നു എന്നിട്ട് തൂക്കി കൊന്നോ ?ഇല്ല എല്ലാ തെളിവുകളും എതിരായി തൂക്കി കൊല്ലാന്‍ വിധിച്ചിട്ടും വീണ്ടും ഒരവസരംകൂടി !!രാഷ്ട്രപതിക്കു ഒരു ദയാഹര്‍ജി  ,അനുവധിച്ചു കിട്ടിയാല്‍ നൂറ്റി അറുപത്താറു പേരെ അറുകൊല ചെയ്ത കസബിനു ജയലില്‍ ഒരു നിശ്ചിതകാലം തടവ്‌ അനുഭവിച്ചു തിരിച്ചു പോകാം !!
അതായത് നമ്മുടെ രാഷ്ട്ര ബോധാതെക്കാളും,രാജ്യസ്നേഹതെക്കാളും വലുതാണ്‌ ഒരു മനുഷ്യന്‍റെ ജീവന്‍റെ വില എന്നതാണ് അതിന്‍റെ കാരണം .ഓരോ  മനുഷ്യനില്‍ നിന്ന് വികസിക്കുന്നതാണ് കുടുംബം ,സമൂഹം ,രാജ്യം  എന്ന സങ്കല്പം അതുകൊണ്ട് തന്നെ മനുഷ്യന്‍റെ നിലനില്‍പ്പിന്നു ഭീഷണിയാകുന്ന ഒന്നും ലോകത്ത് ഒരിടത്തും നിലനിന്ന് കൂടാ . എങ്കില്‍  അബ്ദുല്‍ നാസര്‍ മഅദനിയെന്ന മനുഷ്യനെ അന്യായമായി തടങ്കലില്‍ വെക്കുക വഴി ഉദാത്തമായ ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിശ്വാസിത ചോദ്യം ചെയയ്യപെട്ടിരിക്കുകയാണ്.കസബിനു കിട്ടിയ നിയമ പരിരക്ഷയുടെ നൂറില്‍ ഒരംശം  പോലും ഇപ്പോഴും 'വിചാരണ തടവ്‌ 'എന്ന കിരാതനിയമത്തില്‍ മൃത്പ്രാണനായ ഒരു 'ഭാരതിയന്‍ 'ആയ അബ്ദുല്‍ നാസര്‍ മഅദനിക്ക് കിട്ടുന്നില്ല എങ്കില്‍ മഹത്തായ ഒരു രാജ്യത്തിന്‍റെ ബോധമണ്ഡലത്തില്‍ പുഴുകുത്തുകള്‍ വീണിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു !
'ഇയാളെ ആര്‍ക്കു വേണം 'എന്നത് ഒരു ചോദ്യമാണ്.ഇതിപോള്‍ ഇയാളെ ആവദ് കാലത്ത് -ആരോഗ്യമുള്ള കാലത്ത് -ഉപയോഗപെടുത്തിയ മത-രാഷ്ട്രിയ
മേലാളന്മാര്‍ ആരും കേള്‍ക്കാതെ അന്തപുരത്തില്‍ കിടന്നു ചോതിക്കുന്ന ചോദ്യം കൂടിയാണ്  .അത് ആരും ഉറക്കെ ചോതിക്കാത്തുകൊണ്ട് ഞാനൊന്നുറക്കെ ചോതിച്ചു എന്ന് മാത്രം .
അബ്ദുല്‍ നാസര്‍ മഅദനിയുടെ  ജീവിത ചരിത്രം അറിയാഞ്ഞിട്ടല്ല ഇത്രയും എഴുതിയത് ,അതൊക്കെ 'യെസ് 'എന്ന് പറയാനുമല്ല .ഒപ്മ്പതര വര്‍ഷം ഇതേ കിരാത നിയമത്തില്‍ ആയുസ്സും ആരോഗ്യവും ഹോമിക്കപെട്ടു ഒടുവില്‍ നിരപരാധി എന്ന് വിതിയെഴുതി പുറത്തേക്കു വിട്ട ആ മനുഷ്യന്‍ ഒന്ന് മാത്രമല്ലേ നമ്മളോട് ചോതിചോള്ളൂ "എന്‍റെ നഷ്ട്ടമായ പത്തു വര്‍ഷം ആര് തിരിച്ചു തരും "എന്ന് .നമ്മുക്ക് ആര്‍കെങ്കിലും അതിനു ഉത്തരം കൊടുക്കാന്‍ കഴിഞ്ഞോ ?ഈ വികലാംഗനായ മനുഷ്യനെ തോളിലേറ്റി കൊണ്ട് നടന്നു പപ്ലിസിറ്റി  വര്‍ധിപിച്ച മത-രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് പറ്റിയോ ?
ഒടുവില്‍ എല്ലാവര്ക്കും മാപ്പ് കൊടുത്ത് കെല്‍പില്ലാത്ത ഒരു മനസ് കൊണ്ട് സ്വപനം കാണാന്‍ തുടങ്ങുകയായിരുന്നു ആ മനുഷ്യന്‍ ,ആ കുടുംബം...
ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എന്ന ദയാഹര്‍ജി തള്ളികൊണ്ട്  'ആര്‍ക്കു വേണം ഇയാളെ 'എന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥ പോലും ചോതിച്ചപ്പോള്‍ താഴ്ന്നു പോയത് അബ്ദുല്‍ നാസര്‍ മഅദനിയുടെ തലയല്ല മറിച്ചു   അബ്ദുല്‍ നാസര്‍ മഅദനി ഒഴികെയുള്ള നൂറ്റി പത്തു കോടി ഭാരതീയന്‍റെ തലയാണ് ..
അതെ തലയില്ലാത്ത നൂറ്റി പത്തു കോടി ഭാരതീയര്‍ക്കിടയില്‍ ഇതാ ഞാനും തലകുനിക്കുന്നു.... തലയുള്ള ഒരു ഭാരതീയന്‍റെ മുന്‍പില്‍ ....

7 comments:

  1. നാവിന്റെ ശക്തി അനുഭവിച്ചറിയുന്നു. മറ്റുള്ളവര്‍ക്ക് ഒരു പാഠവും.

    ReplyDelete
  2. ഇത് നിയമത്തെ വെല്ലുവിളിക്കുകയാണ്‌...

    ReplyDelete
  3. ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എന്ന ദയാഹര്‍ജി തള്ളികൊണ്ട് 'ആര്‍ക്കു വേണം ഇയാളെ 'എന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥ പോലും ചോതിച്ചപ്പോള്‍ താഴ്ന്നു പോയത് അബ്ദുല്‍ നാസര്‍ മഅദനിയുടെ തലയല്ല മറിച്ചു അബ്ദുല്‍ നാസര്‍ മഅദനി ഒഴികെയുള്ള നൂറ്റി പത്തു കോടി ഭാരതീയന്‍റെ തലയാണ് ..

    നല്ല മൂർച്ചയേറിയ ലേഖനം,ഞാനിപ്പൊ ഇതെത്രാമത്തെ മദനി പോസ്റ്റിനാണ് കമന്റിടുന്നതെന്ന് പോലും എനിക്കറിഞ്ഞൂടാ. ഇത്രത്തോളം പ്രതിഷേധ ജ്വാലകൾ ഉയർന്നിട്ടും നമ്മുടെ നിയമവ്യവസ്ഥയ്ക്ക് ഒരു കുലുക്കവുമില്ല. പിന്നാണോ ? നാലു ബ്ലോഗ്ഗുകൾ ?
    ആശംസകൾ.

    ReplyDelete
  4. അനിവാര്യമായ ഒന്ന്....നന്നായി എഴുതി ...അഭിനന്ദനങ്ങള്‍ .

    അനശ്വര വിജയം ഈ ശിക്ഷ കൊണ്ട് മദനി എന്ന ആ മനുഷ്യന് നേടി കഴിഞ്ഞിരിക്കാം...നമുക് പ്രാര്‍ത്ഥിക്കാം ദുര്‍ബലരായ മനുഷ്യര്‍ക് ചെയ്യാന്‍ കഴിയുന്ന ഒന്ന് അത് മാത്രമാണല്ലോ.....

    ReplyDelete


  5. വേട്ടയാടുന്നവരുടെ അട്ടഹാസം
    മധുര സംഗീതമായ് കാതോര്‍ക്കുന്നു ലോകം
    ഇരയുടെ തേങ്ങല്‍ അസഹ്യമെന്നോതുന്നു

    മഹ്ദനീ നീ എത്ര മധുരമായ് പാടുകിലും
    അപശ്രുതി മുഴങ്ങി നില്‍ക്കുന്നതായ് വിധി എഴുതും
    മാരിവില്ലെന്നപോല്‍ എത്ര തിളങ്ങിടിലും
    മേലാളര്‍ തിരയുന്നു നിന്നിലൊരു ഭീകരനെ......ആശംസകള്‍.......

    ReplyDelete
  6. നമുക്ക് ദൈവത്തോട് പറയാം

    ReplyDelete
  7. എന്തൊരു ശുഷ്കാന്തി! ബാംഗ്ലൂര്‍ സ്പോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരുടെ തല എങ്കിലും താഴാതെ ഇരിക്കട്ടെ.

    ReplyDelete