Tuesday, 30 April 2013

തൊട്ടാവാടി: 'ഗദ്ദാമ'


ഏറെ നാളുകള്‍ കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ,മക്കളെ അവിടങ്ങളിലെ സ്കൂളിലും ചേര്‍ത്തി തിരിച്ചു ഖത്തറില്‍ വന്നതിനു ശേഷം വല്ലാത്തൊരു ശൂന്യതയാണ് അനുഭവപെടുന്നത്.
ഇപ്പോള്‍ വല്ലപോഴുമൊക്കെ ലുലുമാളിലോ ,സിറ്റിസെന്‍റെര്‍ കാരിഫോറിലോ പോയാല്‍ കണ്ണില്‍ കാണുന്ന അലങ്കാരങ്ങള്‍ മക്കള്‍ക്ക്‌ വേടിച്ചു കൊടുക്കാന്‍ വല്ലാത്ത കൊതിയാണ്.
പോക്കറ്റിനുള്ളിലെ പേഴ്സിനു കനം കുറഞ്ഞതിനാല്‍ ഓരോന്നും വില നോക്കി അവിടെ തന്നെ വെക്കും.
കാരിഫോറിലെ ഏതെങ്കിലും ഒഴിഞ്ഞ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മക്കള്‍ എവിടെയൊക്കെയോ ഓട്ടിനടക്കുന്നുണ്ടല്ലോ എന്ന് വെറുതെ ഓര്‍ത്ത്‌ ആശ്വസിക്കും .
മാക്‌ഡോണാടില്‍ നിന്ന് ഒരു റിയാലിന്നു കിട്ടുന്ന ഐസ്ക്രീം നുണഞ്ഞു ഇരിക്കുന്ന അന്ന്, പതിനഞ്ചു മീറ്റര്‍ അകലെയായി ,അമ്പത്തഞ്ചു / അറുപതു വയസ്സ് തോന്നിക്കുന്ന കസവ് സാരിയും ബ്ലൌസും ഇട്ട നല്ല കുലിന മുഖമുള്ള ഒരു സ്ത്രീ മറ്റൊരു ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു.
ഒന്നര വസസ്സുള്ള ഒരു കുട്ടിയും ,നാല് വയസ്സുള്ള മറ്റൊരു കുട്ടിയും അവരോടൊപ്പം ഉണ്ടായിരുന്നു .ചെറിയ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിലാണ് എന്നെ അവരിലേക്ക്‌ ശ്രദ്ധ തിരിച്ചത്.
ആ രണ്ടു കുട്ടികളെയും വരുതിയില്‍ നിര്‍ത്താന്‍ അവരുടെ പെടാപാട് കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി ,അത്ര വികൃതിയാണ് ആ കുട്ടികള്‍(മൂത്തവന്‍ പ്രത്യേകിച്ചും )കാണിച്ചു കൂട്ടുന്നത്‌.
ഒരിക്കല്‍ പോലും കുട്ടികളെ ശാസിക്കാതെ എത്ര ശ്രമാകരമായാണ് അവര്‍ ആ കുട്ടികളുമായി മല്ലിടുന്നത് ?എനിക്കവരോട് വല്ലാത്ത സഹതാപവും അനുകമ്പയും തോന്നി .അവരുടെ വസ്ത്രധാരണം കണ്ടപ്പോള്‍ മലയാളിയാണെന്ന് ഞാന്‍ ആദ്യമേ ഉറപിച്ചിരുന്നു .
ഞാന്‍ ബെഞ്ചില്‍ നിന്ന് എണീറ്റ് മെല്ലെ അവരുടെ അരികിലേക്ക് ചെന്നു.
"എന്താ അമ്മെ മക്കള്‍ ഭയങ്കര വാശിയില്‍ ആണല്ലോ ?"
ഞാന്‍ മുഖവുരയില്ലാതെ ചോതിച്ചു.അവര്‍ അപ്പോള്‍ മാത്രമാണ് എന്നെ കാണുന്നത്,പക്ഷെ ചോദ്യം മലയാളത്തില്‍ ആയതോണ്ട് അപരിചിതത്വം ഒട്ടും ഇല്ലാതെ അവര്‍ മറുപടി പറഞ്ഞു ..
"എന്താ ചെയ്യാ മോനെ രണ്ടും മഹാ വികൃതികള "
ഞാന്‍ മറ്റൊന്നും ചോതിക്കാതെ വീണ്ടും മാക്‌ഡോണാടില്‍ ചെന്ന് രണ്ടു റിയാല്‍ കൊടുത്ത് രണ്ടു ഐസ്ക്രീം വാങ്ങികൊണ്ട് വന്ന് കുട്ടികളുടെ കയ്യില്‍ കൊടുത്തു.
"അയ്യോ വേണ്ടായിരുന്നു "അവര്‍ പറഞ്ഞു .
"സാരമില്ലമ്മേ കുട്ടികളല്ലേ ,അവരൊന്നു ശാന്തരാകട്ടെ "
ഐസ്ക്രീം കിട്ടിയ കുട്ടികള്‍ ഒന്നുതൊങ്ങി ..
"ഞാന്‍ ഇവിടെ ഇരുന്നോട്ടെ അമ്മെ ?"
"അതിനന്താ മോനെ ഇരുന്നോള്ളൂ "
അവരിക്കുന്ന ബെഞ്ചില്‍ ഒരു തലക്കലായി ഞാന്‍ ഇരുന്നു .കുട്ടികള്‍ ശാന്തരായപോള്‍ ഉലഞ്ഞ സാരിയൊക്കെ നെരയാക്കികൊണ്ട് അമ്മ ഒന്ന് ദീര്‍ഘനിശ്വാസം വിട്ടു .
"ഇവരുടെ അച്ഛനും അമ്മയും ?" ഞാന്‍ ചോതിച്ചു
"സിനിമാ തിയറ്ററില്‍ ഉണ്ട് "
"സിനിമാ തിയേറ്ററിലോ "ഞാന്‍ ആശ്ചര്യത്തോടെ ചോതിച്ചു
"അതെ ..ഞങ്ങള് സിനിമ കാണാന്‍ വന്നതാ ..പടം തുടങ്ങി കുറച്ചു കഴിഞ്ഞപോള്‍ ഇവന്‍(ചെറിയ കുട്ടിയേ നോക്കി )കരഞ്ഞു .കരച്ചില് നിര്താണ്ടായപോള്‍ മരുമകള് ഇവനെ ഒന്ന് പുറത്തു കൊണ്ടോയി വരാന്‍ പറഞ്ഞു വിട്ടത ,ഞാന്‍ ഇറങ്ങി പോരുന്നത് കണ്ടപ്പോള്‍ മൂത്തവനും പോന്നു ,ഇപ്പോള്‍ തിരിച്ചു കേറാന്‍ രണ്ടും സമ്മതിക്കുന്നില്ല അങ്ങിനെ ഇരുന്നു പോയതാ ഇവിടെ"
"അമ്മ നാട്ടില്‍ എവിടെയാ ?"
"ഒറ്റപാലത്ത്, ഇവിടെ ഒരു മകനും ഭാര്യയും, രണ്ടു പേര്‍ക്കും ജോലിയുണ്ട് .നാട്ടില്‍ ഒരു മകനുണ്ട് അവന്‍ റെയില്‍വേയില്‍ ജോലിച്ചയുന്നു ഇപ്പോള്‍ കുടുബവുമോന്നിച്ചു ചെന്നയില്‍ ആണ്.
മക്കളുടെ അച്ഛന്‍ നാല് വര്ഷം മുന്‍പ് മരണപെട്ടു ,ഒറ്റപാലത്ത് സ്കൂളില്‍ മാഷായിരുന്നു .മാഷ്‌ മരിചെപിന്നെ ഞാന്‍ വീട്ടില്‍ ഒറ്റക്കായി ന്നാലും സഹായിക്കാന്‍ അവിടെ ആളുണ്ട് എനിക്ക് അവിടെ നില്‍ക്കാന ഇഷ്ട്ടം .ഇവനെ (മൂത്ത കുട്ടിയെ ചൂണ്ടി )പ്രസവിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്നിരുന്നു ആദ്യമായി.അന്ന് തിരിച്ചു പോയത് നേരെ ചെന്നയിലേക്ക് അവിടെയുള്ള മോന്‍റെ ഭാര്യ പ്രസവിച്ചപോള്‍,കുറെ നാള്‍ അവിടെയായിരുന്നു.ഇവനെ (ചെറിയ കുട്ടിയേ )പ്രസവിച്ചപോള്‍ ഇങ്ങോട്ട് വരാന്‍ കുറെ പറഞ്ഞു ,എങ്ങിനെ പോരാന ചെന്നയില്‍ രണ്ടാമത്തെ മരുമോളും പ്രസവിച്ചിരുന്നു ആ സമയത്ത് അവര് വിട്ടില്ല ,അതിനു കുറെ നാള്‍ പിണക്കത്തില്‍ ആയിരുന്നു ഇവന്‍,ഇപ്പോള്‍ ഇവള്‍ക്ക് ഇവനെ (ചെറിയ കുട്ടിയേ )നോക്കി വീട്ടില്‍ ഇരുന്നാല്‍ ജോലിക്ക് പോണ്ടേ ,മക്കളല്ലേ അവര്‍ക്ക് അമ്മയോട് അധികം പിണങ്ങി നില്‍ക്കാന്‍ പറ്റോ !?വീണ്ടും ഇവന്‍ വിളിച്ചപോള്‍ ഞാന്‍ പോന്നു ,ഇപ്പോള്‍ മൂന്നു മാസം കഴിഞ്ഞു വന്നിട്ട് "
ഞാന്‍ ചോതിക്കാതെയാണ് ആ അമ്മ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്,ഇതിനിടയില്‍ ഒന്നുരണ്ടുപ്രാവശ്യമായി അവര്‍ എന്‍റെ അരികിലേക്ക് നീങ്ങിയിരിന്നിരുന്നു .കുലിനമായ ആ മുഖത്തു ഒരു വിഷാദം തളംകെട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടു .മക്കളുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന ഈ അമ്മയുടെ മക്കള്‍ എത്ര നീചരാണ് എന്ന് ഞാന്‍ ഓര്‍ത്തു .സ്നേഹവും പരിചരണവും ആവശ്യമുള്ള പ്രായത്തില്‍ ഒരമ്മയെ കൊണ്ട് വന്നു ,തങ്ങളുടെ സിമാസ്വാദനം നഷ്ട്ടപെടുമെന്ന കാരണത്താല്‍ പുറത്തിരുത്തിയാ ആ മകനെയും ,അയാളുടെ കണ്ണീചോരയില്ലാത്ത മരുമകളെയും ഞാന്‍ മനസ്സുകൊണ്ട് ശപിച്ചു .എന്‍റെ ചെറു ചിന്തക്ക് തടയിട്ടു അവരെന്നോട് ചോതിച്ചു ..
"മോനെ ഈ


'ഗദ്ദാമ'എന്നാല്‍ എന്താണ് അര്‍ഥം ?"
"എന്താ അമ്മെ അങ്ങിനെ ചോതിച്ചത് ?"
ഞാന്‍ മറുചോദ്യം ചോതിച്ചു .
അല്ല മോനെ ..ഞാന്‍ പുറത്തു വേസ്റ്റ് ഇടാന്‍ പോകുമ്പോള്‍ അടുത്ത അറബിവീട്ടിലുള്ള ഒരു ഇന്ത്യനേഷ്യക്കാരി പെണ്ണ് കാണുമ്പോഴൊക്കെ എന്നോട് ചോതിക്കുന്ന ചോദ്യമാണിത്,മോനോടും മരുമകളോടും ചോതിച്ചപോള്‍ അവര്‍ക്കും അറിയില്ലത്രേ അതിന്‍റെ അര്‍ഥം "
അമ്മയോട് എന്ത് പറയണമെന്നറിയാതെ ഞാന്‍ വിഷമിച്ചു എങ്ങിനെ ഞാന്‍ ഗദ്ദാമ എന്നതിന്‍റെ അര്‍ഥം പറഞ്ഞു കൊടുക്കും ?പറഞ്ഞു കൊടുത്താല്‍ എന്തായിരിക്കും അവരുടെ മാനസീകാവസ്ഥ ?
"എനിക്കും വല്ലാണ്ട് അറിയില്ലമേ "
ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു ..ഇതിനിടയില്‍ അമ്മയുടെ കയിലിരുന്ന ഫോണ്‍ ശബ്ദിച്ചു "ഓ ..ശെരി "എന്ന് മാത്രം പറഞ്ഞു അവര്‍ ഫോണ്‍ വെച്ചു .
"സിനിമ കഴിഞ്ഞു മോനെ ..അവര്‍ ഇറങ്ങി അമ്മ പോട്ടെ ?"
ഞാന്‍ ബെഞ്ചില്‍ നിന്ന് എണീറ്റ്‌ നിന്നു ,മയങ്ങി തുടങ്ങിയ ചെറിയ കുട്ടിയെ ഒരുവിധത്തില്‍ തോലിട്ടു ,മറ്റേ കുട്ടിയെ കൈ പിടിച്ചു അവര്‍ എന്നോട് യാത്ര പറഞ്ഞു .എന്‍റെ കണ്‍തടങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു .അവരത് കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പണിപെട്ടു ..രണ്ടടി മുന്നോട്ടു നീങ്ങിയ അവര്‍ കുട്ടിയുടെ കൈ വിട്ടു എന്‍റെ അരികിലേക്ക് മടങ്ങി വന്ന് എന്‍റെ കൈത്തലം പിടിച്ചപ്പോള്‍,തണുത്ത എന്‍റെ ഉള്ളം കയ്യിലൂടെ ഒരു മിന്നല്‍ പിണര്‍ സിരകളിലേക്ക് പ്രവേശിച്ചു .
എന്‍റെ കൈ വിടാതെ അവരോന്നോട് ഇതുകൂടി ചോതിച്ചു
"ഇനി ആ ഇന്ത്യനേഷ്യക്കാരി പെണ്ണ് ഗദ്ദാമ എന്ന് പറഞ്ഞാല്‍ അമ്മ 'യെസ്'എന്ന് പറഞ്ഞോട്ടെ "
എന്‍റെ നിയന്ത്രണം വിട്ടു, കണ്‍തടങ്ങളില്‍ പിടിച്ചു കെട്ടിയ കണ്ണുനീര്‍ ആ അമ്മയുടെ കൈകളിലേക്ക് ഒഴുകിയറങ്ങി .അവരുടെ കൈ നെഞ്ചില്‍ ചേര്‍ത്തു വെച്ച് വിറയാര്‍ന്ന ചുണ്ടുകളോടെ വിതുമ്പികൊണ്ട് ഞാന്‍ പറഞ്ഞു
"അമ്മേ ....ഈ മക്കളോട് പൊറുക്കൂ ".......