നൂറ്റി പത്തു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ ഈ മനുഷ്യന് പെടില്ല എന്ന് വേണം കരുതാന്‍ !ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥക്കും വേണ്ട ഈ മനുഷ്യനെ !
ഇത് കണ്ടപ്പോള്‍ ആണ് 'ആര്‍ക്കു വേണം ഇയാളെ 'എന്ന പുച്ഛം നിറഞ്ഞ ചോദ്യം എന്നില്‍ നിന്ന് വന്നത്.പറഞ്ഞു വരുന്നത് അബ്ദുല്‍ നാസര്‍ മഅദനിയെ കുറിച്ചാണ് ..കണ്ടോ ഇപ്പോള്‍ നിങ്ങളുടെ മനസിലും വന്നില്ലേ 'ആര്‍ക്കു വേണം ഇയാളെ 'എന്ന പുച്ഛം നിറഞ്ഞ ചോദ്യം ?
രാഷ്ട്ര ബോധത്തിന് മറ്റു എന്തിനേക്കാളും വിലമതിക്കുന്ന ഇതുപോലൊരു ജനതയെ വേറെ എവിടെയും കാണാന്‍ കഴിയില്ല .ദേശിയ ഗാനത്തിന്റെ ഒരു വരി മൂളല്‍ ആയെങ്കിലും കേട്ടാല്‍ സര്‍വവും മറന്നു നിശ്ചലന്‍ ആകുന്നതു അവന്റ് രാഷ്ട്ര ബോധവും രാജ്യസ്നേഹവും തന്നെയാണ്.
അതായത് നമ്മുടെ രാഷ്ട്ര ബോധാതെക്കാളും,രാജ്യസ്നേഹതെക്കാളും വലുതാണ് ഒരു മനുഷ്യന്റെ ജീവന്റെ വില എന്നതാണ് അതിന്റെ കാരണം .ഓരോ മനുഷ്യനില്‍ നിന്ന് വികസിക്കുന്നതാണ് കുടുംബം ,സമൂഹം ,രാജ്യം എന്ന സങ്കല്പം അതുകൊണ്ട് തന്നെ മനുഷ്യന്റെ നിലനില്പ്പിന്നു ഭീഷണിയാകുന്ന ഒന്നും ലോകത്ത് ഒരിടത്തും നിലനിന്ന് കൂടാ . എങ്കില്‍ അബ്ദുല്‍ നാസര്‍ മഅദനിയെന്ന മനുഷ്യനെ അന്യായമായി തടങ്കലില്‍ വെക്കുക വഴി ഉദാത്തമായ ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിശ്വാസിത ചോദ്യം ചെയയ്യപെട്ടിരിക്കുകയാണ്.കസബിനു കിട്ടിയ നിയമ പരിരക്ഷയുടെ നൂറില്‍ ഒരംശം പോലും ഇപ്പോഴും 'വിചാരണ തടവ് 'എന്ന കിരാതനിയമത്തില്‍ മൃത്പ്രാണനായ ഒരു 'ഭാരതിയന്‍ 'ആയ അബ്ദുല്‍ നാസര്‍ മഅദനിക്ക് കിട്ടുന്നില്ല എങ്കില്‍ മഹത്തായ ഒരു രാജ്യത്തിന്റെ ബോധമണ്ഡലത്തില്‍ പുഴുകുത്തുകള്‍ വീണിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു !
'ഇയാളെ ആര്‍ക്കു വേണം 'എന്നത് ഒരു ചോദ്യമാണ്.ഇതിപോള്‍ ഇയാളെ ആവദ് കാലത്ത് -ആരോഗ്യമുള്ള കാലത്ത് -ഉപയോഗപെടുത്തിയ മത-രാഷ്ട്രിയ
മേലാളന്മാര് ആരും കേള്‍ക്കാതെ അന്തപുരത്തില്‍ കിടന്നു ചോതിക്കുന്ന ചോദ്യം കൂടിയാണ് .അത് ആരും ഉറക്കെ ചോതിക്കാത്തുകൊണ്ട് ഞാനൊന്നുറക്കെ ചോതിച്ചു എന്ന് മാത്രം .
അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവിത ചരിത്രം അറിയാഞ്ഞിട്ടല്ല ഇത്രയും എഴുതിയത് ,അതൊക്കെ 'യെസ് 'എന്ന് പറയാനുമല്ല .ഒപ്മ്പതര വര്‍ഷം ഇതേ കിരാത നിയമത്തില്‍ ആയുസ്സും ആരോഗ്യവും ഹോമിക്കപെട്ടു ഒടുവില്‍ നിരപരാധി എന്ന് വിതിയെഴുതി പുറത്തേക്കു വിട്ട ആ മനുഷ്യന് ഒന്ന് മാത്രമല്ലേ നമ്മളോട് ചോതിചോള്ളൂ "എന്റെ നഷ്ട്ടമായ പത്തു വര്‍ഷം ആര് തിരിച്ചു തരും "എന്ന് .നമ്മുക്ക് ആര്കെങ്കിലും അതിനു ഉത്തരം കൊടുക്കാന്‍ കഴിഞ്ഞോ ?ഈ വികലാംഗനായ മനുഷ്യനെ തോളിലേറ്റി കൊണ്ട് നടന്നു പപ്ലിസിറ്റി വര്ധിപിച്ച മത-രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് പറ്റിയോ ?
ഒടുവില്‍ എല്ലാവര്ക്കും മാപ്പ് കൊടുത്ത് കെല്പില്ലാത്ത ഒരു മനസ് കൊണ്ട് സ്വപനം കാണാന്‍ തുടങ്ങുകയായിരുന്നു ആ മനുഷ്യന് ,ആ കുടുംബം...
ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എന്ന ദയാഹര്‍ജി തള്ളികൊണ്ട് 'ആര്‍ക്കു വേണം ഇയാളെ 'എന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥ പോലും ചോതിച്ചപ്പോള്‍ താഴ്ന്നു പോയത് അബ്ദുല്‍ നാസര്‍ മഅദനിയുടെ തലയല്ല മറിച്ചു അബ്ദുല്‍ നാസര്‍ മഅദനി ഒഴികെയുള്ള നൂറ്റി പത്തു കോടി ഭാരതീയന്റെ തലയാണ് ..
അതെ തലയില്ലാത്ത നൂറ്റി പത്തു കോടി ഭാരതീയര്ക്കിടയില് ഇതാ ഞാനും തലകുനിക്കുന്നു.... തലയുള്ള ഒരു ഭാരതീയന്റെ മുന്പില് ....