Saturday, 10 November 2012

പ്രവാസിയും എയര്‍ ഇന്ത്യയും തമ്മില്‍ !?

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രശനം !പ്രവാസി എന്ന ജീവി വര്‍ഗത്തെ  കണ്ണിനു നേരെ കണ്ടുകൂടാത്ത ഒരേയൊരു പ്രസ്ഥാനമേ ഈ ദുനിയാവില്‍ ഒള്ളൂ ,അത് എയര്‍ ഇന്ത്യ മാത്രമാണ് എന്ന് കാട്ടില്‍ ആട് മേച്ചു നടക്കുന്ന കാട്ടറബിക്ക് വരെ ഇന്നറിയാം .എന്നിട്ടോ ?
ഒരു ഫലവുമില്ല !
നമ്മുടെ രാജ്യവും ,രാജ്യം ഭരിക്കുന്ന പഹയന്മാരും കൂടി ഇന്നേ വരെ ഈ ജീവി വര്‍ഗത്തെ അന്ഗീകാരമുള്ള ഒരു 'വകുപ്പിലും 'പെടുത്താതെ ഇപ്പോഴും താടിക്ക് കൈയും കൊടുത്തിരിക്കുകയാണ്.പ്രവാസികളുടെ കൂട്ടത്തില്‍ നിന്ന് ഒരറ്റ ഒരുത്തനും 'അണ്ണാ ഹാസാരെ 'ആവില്ലെന്ന് അറിയാവുന്നത് കൊണ്ടാവുമോ ഇത് എന്നറിയില്ല .
ഗള്‍ഫില്‍ ഒരു രാം ലീല മൈതാനം ഇല്ലാത്തത് കൊണ്ടും നാട്ടില്‍ വന്നു ഏതെങ്കിലും ഒരു മൈതാനിയില്‍ വന്നു കിടന്നു നിരാഹാരം അനുഷ്ട്ടിച്ചാല്‍ സ്വന്തം കുടുംബക്കാര്‍ വരെ തിരിഞ്ഞു നോക്കില്ല എന്ന് അറിയാവുന്നതുകൊണ്ടും ഒരു പ്രവാസിയും ആ കടും കൈ ചൈയ്യാന്‍ സാത്യത യില്ല അപ്പൊ പിന്നെ എയര്‍ ഇന്ത്യമാത്രമല്ല നാട്ടിലെ ദിനേശ് ബീഡി വലിക്കുന്ന പോര്‍ട്ടര്‍ വരെ ഈ ജീവി വര്‍ഗത്തെ കൊള്ളയടിക്കും .
അല്ലേലും നെജതടിച്ചു കരയുന്നതിനു മുന്പ് ആ നെഞ്ജോന്നു ഉയര്‍ത്തിപിടിച്ചു നില്‍ക്കാന്‍ ഇന്നേ വരെ ഈ ജീവി വര്‍ഗം തയ്യാര്‍ ആയിട്ടുണ്ടോ ?കെട്ടുതാലിയും ,ആധാരവും പണയംവെച്ചു അന്നംതേടി വന്ന ഈ പ്രയാസി ആദ്യം അന്യഷിക്കുന്നത് നാട്ടില്‍ നോട്ടീസ് ഒട്ടിച്ചു നടന്ന പാര്‍ട്ടിയുടെ ബ്രാഞ്ച് ഇവിടെ ഉണ്ടോ എന്നാണു ,വല്ല്യ കമ്പനിയുടെ എം ഡി പ്രസിടണ്ട് ,അത്യാവശ്യം ബിസ്നസ് ശ്ര്യിങ്കലയുള്ള ആള്‍ സിക്രട്ടറി ,തൊട്ടടുത്തുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ഏമാന്‍ മാര്‍ ഒക്കെ ഇതിരിയിട്ട കുബെരന്മാര്‍ .800 ഉലുവ (റിയാല്‍ -ദിര്‍ഹം )ശമ്പളം പറ്റുന്ന മൂട്ട ബെഡില്‍ അന്ത്യ വിശ്രമം കൊള്ളുന്ന കവര്‍ഓള്‍ (coverall)ജീവിക്ക് എന്നും ജയ്‌ ജയ്‌ സിന്ദാവ .
ഈ ജീവി വര്‍ഗത്തെ  എയര്‍ ഇന്ത്യ മാത്രം എന്തിനു കൊള്ളയടിക്കാതിരിക്കണം ?മറ്റവന്മാര്‍കൊക്കെ നടുവ് വേദന ഉള്ളത് കൊണ്ടും ,വിസ്കിയും ,ബ്രാണ്ടിയും ഒഴിച്ച് കൊടുക്കുന്നത് മുഖത്തു ച്ചായം തേച്ച 'തള്ളച്ചി'മാര്‍ഉള്ളത് കൊണ്ടും രണ്ടണം വീശി മലര്‍ന്നു കിടക്കാന്‍ പുഷ് ബാക്ക് സീറ്റ് ഉള്ളത് കൊണ്ടും യാത്ര മുഴുവനും വില കൂടിയ ബീമാനത്തില.അപ്പോപിന്നെ എയര്‍ ഇന്ത്യക്കും വേണ്ടേ പിടിച്ചു നില്‍ക്കാന്‍ ?മൂട്ട ബാക്കി വെച്ച രക്തം അങ്ങ് ഊറ്റികുടിക്കും ,പകരം കുടിക്കാന്‍ മൂത്രം കൊടുക്കും ,കൊച്ചിയിലേക്ക് ടികറ്റ് എടുത്താല്‍ കൊയ്ലാണ്ടിയില്‍ കൊണ്ടോയിറക്കും,ചോദ്യം ചെയ്താല്‍ പിടിച്ചു തീവ്രവാദി യാക്കും ,കുരക്കാതെ പോയി സീറ്റില്‍ ഇരിക്കട ചൂലേ എന്ന് ആക്രോഷിക്കാന്‍ കാക്കിയിട്ട ഏമാന്‍മാര്‍ വരെ രംഗത്ത് വരും ,ഇക്കാലമത്രയും ഇതാണ് നാട്ടു നടപ്പ്..
പൂച്ചക്ക് ആര് മണികെട്ടും ?തട്ടിന്‍പുറത്തു ഫയങ്കര മീറ്റിംഗ് ,ചര്‍ച്ച ,ജാഥ ,പ്രതിഷേധം ,പ്രസ്താവന ..ഒടുവില്‍ തീരുമാനമായി എയര്‍ ഇന്ത്യബഹ്ഷ്കരിക്കുക ..പിന്നെ ..ഇന്ത്യയില്‍ നിന്ന് വരുന്ന സകല രാഷ്ട്രിയ നേതാക്കളെയും പച്ചവെള്ളം കൊടുക്കാതെ പട്ടിണിക്കിട്ട് തിരിച്ചയക്കുക (ഉവ്വ .ഉവ്വ ..ഉവ്വ നടുവ് വേദനയുള്ള ഒരു പെരുച്ചാഴിയുടെ ആത്മഗതം )തീരുമാനം നടപ്പില്‍ വരുത്താന്‍ ഒടുവില്‍ എല്ലാവരും  കൈകള്‍ കൂട്ടിവെച്ച് 'ബൈഅത്ത് '(സത്യപ്രതിക്ഞ്ഞ )ചെയ്തു തട്ടിന്‍പുറത്തു നിന്ന് ഇറങ്ങുമ്പോള്‍ ..ദാണ്ടേ നില്‍ക്കുന്നു മറ്റൊരു സംഘം ..!!തടിച്ചു കൊഴുത്തു 'മാന്‍ പവര്‍ സപ്ലെ 'നടത്തുന്ന
സൂപ്പര്‍ സ്റ്റാര്‍ മയ്മാലിക്ക ?"അതെ അടുത്ത വെള്ളിയാഴ്ച ഗള്‍ഫ്‌ സിനിമയില്‍ വെച്ചാണ്, കേരളത്തിലെ ഒരു വിധം എല്ലാ നടീനടന്മ്മാരും വരുന്നുണ്ട് പോരാത്തതിന് നല്ല കിണ്ണംകാച്ചി ഐറ്റം ഡാന്‍സും ,പിന്നെ മുസക്കാന്റെ മാപ്പിളപാട്ടും ,നിങ്ങളൊക്കെ ഓരോ വി ഐ പി ടിക്കറ്റ് തന്നെ എടുക്കണം നമ്മുടെ പരിപാടിയല്ലേ ഒന്ന് ജോര്‍ ആക്കണ്ടേ പോരാത്തതിന് ഈ പ്രതിഷേധ പരിപാടിയുടെ പരസ്യവും സ്റ്റേജില്‍ കെട്ടാം ..ന്ത്യേ "
നടുവ് വേദനയുള്ള  പെരുച്ചാഴി ഉടനെ പറഞ്ഞു "ന്നാ നമ്മുക്ക് ഒരിമിച്ചിറങ്ങാം    ലെ ?"
ഹോ ..ന്നാലും ആ എയര്‍ ഇന്ത്യയെ ഇങ്ങനെയെങ്കിലും പാഠം പടിപിച്ചിട്ടു തന്നെ ബാക്കി കാര്യം ..ജയ്‌ ജയ്‌ സിന്ദാവ ..ജയ്‌ ജയ്‌ പ്രവാസി ..


ഗീര്‍വാണം :-കാട്ടില്‍  നിന്ന് നാട്ടിലേക്ക് വന്ന അറബി വീണ്ടും പിറുപിറുത്തു
മുക്ഹു മാഫി മലബാരി .

10 comments:

 1. ഹ ഹ അടിപൊളി നവാസ്‌ ജീ.... സൂപ്പര്‍...

  ReplyDelete
  Replies
  1. തുടക്കമാണ് നാസ്സര്‍ജി. ഭൂലോകമല്ലേ..വല്ലതും മിണ്ടീം പറഞ്ഞും ഇരുന്നില്ലെങ്കില്‍
   കാക്ക കൊണ്ടോയാലും നമ്മള്‍ അറിയില്ല :-)

   Delete
 2. നന്നായി നവസ്ജി..എന്നാലും അച്ചര പിസാസിനെ ഒന്ന് സൂചിചോണ്ടി....

  ReplyDelete
  Replies
  1. അതുപിന്നെ തമിഴന്‍ മലയാളം പഠിച്ചപോലെയാണ് കാര്യങ്ങള്‍ ..
   എതു പിടിച്ചു ഞെക്കിയാലും ചില അക്ഷരങ്ങള്‍ ജന്മ്ത്തു പുറത്തേക്കു വരില്ല

   Delete
 3. :D മുക്ഹു മാഫി മലബാരി എന്ന വിളി എയർ ഇന്ത്യാക്കും ശരിക്കും മനസ്സിലായിട്ടുണ്ട്.

  ReplyDelete
  Replies
  1. ഓരോരോ അടി വരുന്ന വഴിയെ :-)

   Delete
 4. ഉശാറായിരിക്കുന്നു ...

  ReplyDelete
  Replies
  1. നന്ദി അബു അമാന്‍ ..
   ഇങ്ങള് കുത്തിരികീന്‍

   Delete
 5. അത്ര മോശം സര്‍വീസ് ആണോ എയര്‍ ഇന്ത്യ നടത്തുന്നത്.
  AirIndia Departure 87 % Arrival 75%
  Qatar Airways Depatrure 67 % Arrival 68%
  Emirates Depatrure 54 % Arrival 78%
  http://cial.aero/flightstatus/status.aspx?type=ARRIVAL&linkIdLvl2=9&linkId=9

  അതായത് ഡിലേയൊക്കെ എല്ലാവര്‍ക്കുമുള്ളതാണ്‍. അത് എയര്‍ ഇന്ത്യയില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ച് കേരളത്തിലേക്കാകുമ്പോള്‍ 5-10 ദൃശ്യമാധ്യമങ്ങളും, ദുബായിലെ 5-6 മലയാളം റേഡിയോ ചാനലുകളും ഒക്കെ ആയി കുശാലാക്കും

  ReplyDelete
 6. എയര്‍ ഇന്ത്യ അഭി കരിപ്പൂര്‍ എയര്‍പോര്‍ട്ട് മേ പഹുന്ജ് ഗയാ. സബ്കൂ ധന്യവാര്‍.

  ReplyDelete