Wednesday, 25 September 2013

തൊട്ടാവാടി :പതിനാറിലെ 'കെട്ട് '

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു .
ഇനിയും ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെനിക്ക് !
പത്രങ്ങളും ,ചാനകളും ,ഫേസ്ബുക്കും എന്ന് വേണ്ട എവിടെ നോക്കിയാലും ഈ വാര്‍ത്ത തന്നെ ! പതിനാറില്‍ കെട്ടിയാല്‍ ശെരിയാവില്ലെന്നു !!
പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അവളോട്‌ ഞാന്‍ പലതും ചോതിച്ചിരുന്നു .
"ഈമാന്‍കാര്യം (വിശ്വാസകാര്യങ്ങള്‍ )എത്ര "?
അവള് എണ്ണം പറഞ്ഞു ."ആറു "
"ഇസ്ലാം (മത )കാര്യം എത്ര" ?
അവളു അതിനും മറുപടി പറഞ്ഞു "അഞ്ചു "
കൂടെ വന്നവര്‍ക്ക് അപ്പൊ തന്നെ കെട്ടിയാല്‍ തരകെടില്ലന്നായി .
ഞാന്‍ വീണ്ടും ചോതിച്ചു
"എത്ര വരെ പഠിച്ചു ?"
കറുത്ത ചാന്തു തേച്ച തറയില്‍ കുട്ടികള്‍ സ്ലേറ്റില്‍ ചോക്ക് കൊണ്ട് വട്ടം വരച്ചത് പോലെ ,തല കുമ്പിട്ടു അവള്‍ കാല്‍ നഖം കൊണ്ട് വട്ടം വരച്ചു .
"പടച്ചോനെ 'പൂജ്യം ' !! ഇവള് ഉക്കൂളില്‍ പോയിട്ടില്ലേ "?
എന്റെ സര്‍വനാഡിയും തളര്‍ന്നു
എന്റെ പരിഭ്രമം കണ്ടിട്ടാവണം അരികില്‍ നിന്നിരുന്ന അവള്‍ടെ ഉമ്മ കാര്യം പറഞ്ഞു .
"ഇവിടെ എല്‍ എഫ് ഇല്‍ ആണ് പഠിച്ചിരുന്നത് ചെറിയൊരു തലവേദന വന്നപ്പോള്‍ ചികിത്സയുടെ ഭാഗമായി കുറച്ചു നാള്‍ പോകാന്‍ കഴിഞ്ഞില്ല അതോണ്ട് പത്തില്‍ നിര്‍ത്തി "
അവളെ കണ്ടു ഇഷ്ട്ടപെട്ടപ്പോള്‍ 'പത്തെങ്ങെ പത്തു ' എന്ന് ഞാന്‍ തീരുമാനിച്ചു .
പക്ഷെ അന്ന് വയസ്സ് ചോതിക്കുന്ന സമ്പ്രദായം ഇല്ലാത്തോണ്ട് അന്ന് ഞാനത് ചോതിച്ചത്മില്ല .
പക്ഷെ ഇപ്പൊ ..
ഞാന്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു .
കണ്‍മുന്നില്‍ വാര്‍ത്തകള്‍ ഇങ്ങനെ മിന്നി മറയുന്നു
'പതിനാറില്‍ കെട്ടിയാല്‍ ശെരിയാവില്ലെന്നു' !!
എന്റെ ക്ഷമ കെട്ടു .കട്ടിലിനരുകില്‍ ചേര്‍ത്തു വെച്ച സൈഡ് കബോര്‍ഡിനു മുകളില്‍ ചാര്‍ജില്‍ വെച്ചിരുന്ന 'പാട്ട ചൈന ഫോണ്‍ ' എടുത്തു അവളുടെ മൊബൈലിലേക്ക്
ടച് ടച് ചെയ്യ്തു .
"ഹല്ലോ "അവള്‍ ഫോണ്‍ എടുത്തു .
"ഹല്ലോ ഇത് ഞാന "
"അത് മനസിലായി ,എന്താ ഈ നേരത്ത് "?
(പിള്ളര് അഞ്ചണ്ണം ആയതിനു ശേഷമാണോന്നു അറിയില്ല അവക്കൊരു 'ആണ് പെണ്ണി 'ന്റെ സ്വരമ ഈയിടെ -പെണ്ണ് കാണാന്‍ ചെന്നപ്പോ ഇങ്ങനെല്ലാര്‍ന്നു)
കല്യാണം കഴിച്ചിട്ട് ആദ്യരാത്രി കഴിഞ്ഞിട്ടും ,കൊല്ലം ഇത്രേം കഴിഞ്ഞിട്ടും ചോതിക്കാതിരുന്ന ചോദ്യം ഇന്ന് ആദ്യമായി ഞാനവളോട് ചോതിച്ചു .
"മ്മടെ കല്ല്യാണം കഴിയുമ്പോള്‍ നിനക്ക് എത്ര വയസായിരുന്നു ? "
കുറച്ചു നേരം സമശാനമൂകത .
"പതിനാറു " അവള്‍ പറഞ്ഞു .
പടച്ചോനെ കുടുങ്ങിയല്ലോ എന്നായി എന്റെ ചിന്ത
"അപ്പോന്തേ ഇങ്ങനെയൊരു ചോദ്യം "?അവള്‍ എന്നോട് വീണ്ടും ചോതിച്ചു .
"സര്‍ക്കാര്‍ പറയുന്നു പതിനാറില്‍ കെട്ടിയാല്‍ ശേരിയാവില്ലെന്നു " ഞാന്‍ വിഷയം പറഞ്ഞു
"അതിനു " ?അവളുടെ ചോദ്യം വീണ്ടും .
"അപ്പോ മ്മടെ കല്ല്യാണം ശേരിയാവോ " ?ഞാന്‍ ന്യായമായ സംശയം പറഞ്ഞു .
"അതിനിപ്പോ എന്ത് വേണോന്ന നിങ്ങള് പറഞ്ഞു വരുന്നത് "? അവളുടെ സ്വരം 'ആണ് പെണ്ണി 'ന്റെ പോലെ വീണ്ടും ആയി തുടങ്ങി .
"കെട്ടു പതിനെട്ടില്‍ മതിയെന്ന് എനിക്കൊരു ആഗ്രഹം " പറഞ്ഞു തീരും മുന്‍പേ അവള്‍ ഫോണ്‍ കട്ട് ചെയ്തു .ശോ ഇവള്കിത് എന്ത് പറ്റി ? മൂത്ത മകള്‍ ഉമ്മുഖുല്‍സൂനെ പതിനെട്ടില്‍ കെട്ടിച്ചാല്‍ മതിയെന്ന് ഞാനവളോട് പറയാന്‍ തുടങ്ങുകയായിരുന്നു അപ്പോഴേക്കും അവള്‍ ഫോണ്‍ വെച്ച് കളഞ്ഞല്ലോ പിന്നീട് ട്രൈ ചെയ്തിട്ടു കിട്ടുന്നുമില്ല .
കുറച്ചു കഴിഞ്ഞപ്പോള്‍ മൊബൈലിലെ 'വാട്ട്സ് അപ്പ്‌ ' ബ്ലിഗ് എന്ന് ചിലച്ചു .ഞാന്‍ നോക്കിയപ്പോള്‍ ഭാര്യാണ്, ഒപ്പം ഒരു ഫോട്ടോയും , ഇങ്ങനെ രണ്ടു വരിയും .
"മോന്‍ റമീസ് ബിന്‍ നവാസിനെ അടുത്ത ആഴ്ചമുതല്‍ കരെട്ടെ പഠിക്കാന്‍ പറഞ്ഞയക്കുയാണ് .നാളെ ഇതുപോലോരണ്ണം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയും ആണ് ,
ഇവിടെ വരുമ്പോള്‍ പതിനെട്ടു കെട്ടിന്റെ പൂതിയും തീര്‍ത്ത്‌ തരം "
(അങ്ങിനെ അവള്‍ അയച്ചു തന്ന ഫോട്ടോയാണ് ഇത് സുഹൃത്തുക്കളെ ..പഠിപ്പ് പത്താം തരം വെച്ച് നിര്‍ത്തിയെങ്കിലും ,കെട്ടിയത് പതിനാറില്‍ ആണെങ്കിലും ബുദ്ധിക്കും ,കുബുദ്ധിക്കും കുറവൊന്നും ഇല്ല ..ഞാന്‍ ഈ ഫോട്ടോ ഒന്നുകൂടി നോക്കി നെഞ്ചില്‍ തടവി ഉറങ്ങാന്‍ കിടന്നു-പടച്ചോനെ കാക്കണേ എന്ന ആത്മഗതത്തോടൊപ്പം )