Monday, 14 January 2013

തൊട്ടാവാടി :'വള്ളിക്കുന്നിനു ' എന്താ കൊമ്പില്ലേ ?

2333 പേരെയും വഹിച്ചു ബ്ലോഗ്‌ ലോകത്തെ സുന്ദരന്‍ എന്ന് സ്വയം അവകാശപെടുന്ന ഈ 'ബ്ലോഗര്‍ സുല്‍ത്താന്‍ 'നെ കുറിച്ച് രണ്ടു വരിയെങ്കിലും പരദൂഷണം എഴുതിയില്ലെങ്കില്‍ ഇക്കാലത്ത് 'ഈ'ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് എന്‍റെ ബ്ലോഗറാശാന്‍ കൂടിയായ വള്ളികുന്നാശാന്‍ വളരെ പണ്ട് തന്നെ മാതൃക കാണിച്ചു തന്നിട്ടുണ്ട് .ആശാന്‍റെ നെഞ്ചത്തു തന്നെ ആദ്യ കലാപരിപാടി ഉദ്ഘാടനം ചെയ്യുന്ന ഒരു ശീലം മറക്കാന്‍ പറ്റില്ലല്ലോ നമുക്ക് ?ബ്ലോഗ്‌ ലോകത്ത് കാലെടുത്തു വച്ചപോഴാണ് മനസിലായത് ഇതിനുള്ളില്‍ സൂചി കുത്താനുള്ള ഇടമില്ല എന്നത് !നാലക്ഷരം എഴുതാന്‍ അറിയുന്ന ഈ ഞാന്‍ പോലും സാസം വിടാന്‍ പറ്റാതെ ഞെരിപിരി കൊള്ളുകയാണ് ഇപ്പോള്‍ 'ഈ 'ലോകത്ത് .
ഒരു കമന്റ്‌ കിട്ടണമെങ്കില്‍ ഗ്രഹണി പിള്ളേരെ പോലെ ചെവിതല കേള്‍പിക്കാതെ അലറി കരയണം, അത് തന്നെ തിരിച്ചു ഒരു കമന്റ്‌ ഫ്രീയായി കൊടുക്കണം എന്ന നിബന്ധനയില്‍,എന്നിട്ടും ഒന്ന് വീരവാദം മുഴുക്കാനുള്ളത് പോലും ഇതുവരെ ആയിട്ടില്ല.
പരദൂഷണം ആണെങ്കിലും നാലാള് കേള്‍ക്കുമ്പോള്‍ ഒരു ന്യായം വേണ്ടേ ?അപോഴാ ബസ്സിലെ ബലാല്‍സംഗം പ്രമാണിച്ച് വള്ളിക്കുന്നാശാന്‍ ഒരു വെടി പൊട്ടിച്ചത്.എന്താ സംഭവം എന്നറിയാന്‍ ഞാനും ആ വഴിയൊന്നു പോയി നോക്കി !!എന്‍റെ  പടച്ചോനെ വള്ളികുന്നാശാന്‍ പാള  ചുമലില്‍ കെട്ടി പായുന്നു !തല്ലെന്നു പറഞ്ഞാല്‍ ഇമ്മാതിരി തല്ലു ഞാന്‍ തൃശ്ശൂര്‍ പൂരത്തിന് മാത്രമേ മുന്‍പ് കണ്ടിട്ടോള്ളൂ .
ഭാരത സ്ത്രീയെ തുണിയെടുപിക്കാന്‍ ഏഴു മീറ്റര്‍ തുണിയുമായി ഇറങ്ങിയ വള്ളിക്കുന്നാശാന്‍ ഉടുതുണിപോലും പോകുമെന്ന അവസ്ഥയില്‍ കമന്റ്‌ ബോക്സ്‌ പൂട്ടി മരകൊമ്പില്‍ ചാടികേറി ഒടകുഴല്‍ (സോറി )രണ്ടു വിരല്‍ വായില്‍ ഇട്ടു താഴെ നില്‍ക്കുന്ന ദുശാസനന്മാരെ നോക്കി വിസില്‍ വിളിച്ചുകൊണ്ട് നില്‍ക്കുന്നു .
വള്ളികുന്നാശാനെ മനസ്സില്‍ ധ്യാനിച്ച്‌ രണ്ടും കല്‍പിച്ചു 'ഈ 'ലോകതേക്ക് ഇറങ്ങിയ എനിക്ക് ആശാന്‍റെ ഈ നില്‍പ്പ് തീരെ രസിച്ചില്ല.ആഹാ ..ആശാന് ഒന്ന് പിഴച്ചാല്‍ ശിഷ്യന് അമ്പത്തൊന്നു വട്ടം പിഴക്കും എന്ന പഴമോഴിക്കു ഒരു തിരുത്ത് വേണമല്ലോ എന്ന് കരുതിയാണ് അന്ന് പൂട്ടിയ ആ കമന്റ്‌ ബൊക്സിനു മുന്‍പില്‍ നിന്ന് ഒന്നും മിണ്ടാനാകാതെ ഈയുള്ളവന്‍ പടിയിറങ്ങി പോന്നത് .ആരേലും എന്തേലും പറഞ്ഞാല്‍ കുലുങ്ങുന്ന ആളല്ല ബ്ലോഗറാശാന്‍ പിന്നെന്തു പറ്റി !?ഈ 2333 എണ്ണത്തിനേം മേച്ചു നടക്കണമെങ്കില്‍ കാഞ്ഞ തൊലികട്ടിയും കല്ല്‌ പോലുള്ള മനസും വേണം ,അത് മൂപ്പര്‍ക്ക് ആവോളം ഉണ്ടെന്നു ഭൂലോകം മൊത്തം പാട്ടാണ് .
അല്ലേലും കണ്ണ് ചിന്നുന്ന ഹലോജെന്‍ ലൈറ്റ്കള്‍ക്ക് മുന്നില്‍ നാല് ക്യാമറകളുടെ ആക്രാന്തം മൂത്ത നോട്ടത്തിനു മുന്നില്‍ നൊന്തു പെറ്റ 'രതി ചേച്ചി 'മാര്‍ ഉള്ള ഈ നാട്ടില്‍ എഴുമീറ്റാര്‍ തുണിയുമായി ഭൂലോകത്ത് ഇറങ്ങിയ ആശാന് അങ്ങിനെതന്നെ വേണം എന്നെ ശിഷ്യനായ ഈ ഞാനും പറയൂ .
പോട്ടെ ആശാനെ ഭാരത സ്ത്രീയെ തുണിയുടുപിക്കാന്‍ കഴിയാതെ പോയതില്‍ വിഷമിക്കരുത് അത് നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ..ആശാന്‍ ആ 'കൊമ്പോന്നു നിവര്‍ത്തി വ പറ്റുമെങ്കില്‍ ദേ നിരന്നു നില്‍ക്കുന്നു കുറെയണ്ണം ഏറ്റുവും ചുരുങ്ങിയത് ഇവരെയൊന്നു തുണിയെടുപിക്കാന്‍ പറ്റുമോന്നു നോക്കാം ...ന്ത്യേ ??

5 comments:

 1. വള്ളിക്കുന്നിന് ഇത് പോലുള്ള കുറെ ശിഷ്യന്മാര്‍ ഒന്നും ആവശ്യമില്ല....ഇത് തന്നെ ധാരാളം...
  നന്നായിട്ടുണ്ട്....ഭാവുകങ്ങള്‍!

  ReplyDelete
 2. ശ്രമിച്ചു നോക്കൂ....അപ്പോള്‍ കാണാം പൂരം...!

  ReplyDelete
 3. വള്ളിക്കുന്നിനെ വലിച്ചു കീറി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ മാത്രം ഇട്ടു ബ്ലോഗ്ഗര്‍ ആയതിന്റെ ബലത്തില്‍ ബ്ലോഗേര്‍സ്‌ ഗ്രൂപ്പ് അഡ്മിന്‍ പട്ടം ചുമക്കുന്നവരുള്ള നാട്ടില്‍ പോടാ പുല്ലേന്നുള്ള വല്ലിക്കുന്നിന്റെ ആ നിലപുണ്ടല്ലോ ... അതാണ്‌ ചങ്കുറപ്പ് ... ആ ആശാന്റെ ചങ്കുറപ്പുള്ള ശിഷ്യനാവട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 4. ഉസ്താദിന്റെ ഖബറില്‍ ഒരു പിടി പച്ചമണ്ണ്‍ വാരിയിട്ട് യാത്ര തുടങ്ങൂ...

  ReplyDelete
 5. എന്താ ദാസാ നിനക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? ഓരോന്നിനും അതിന്റേതായ സമയം ഉണ്ടല്ലോ വിജയാ... പാള പുറത്തും നെഞ്ചത്തും കെട്ടിക്കോ... മറുപടി വള്ളിക്കുന്നാശാൻ തരും... നിങൾ ക്യൂവിലാണ് ദയവായി കാത്തിരിക്കുക... ഇല്ലെങ്കിൽ തള്ളെ കലിപ്പായി......

  ReplyDelete