Thursday, 18 October 2012

ഒരാള്‍ കൂടി ഇരുന്നോട്ടെ .....?

പ്രിയമുള്ളവരേ നിങ്ങളില്‍ ദൈവത്തിന്‍റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ .
അറിയാനും അറിയിക്കുവാനുമുള്ള വിശാലമായൊരു ലോകമാണ് ഇന്ന് ബ്ലോഗ്ഴുത്ത് .ലോകത്ത് വലിയൊരു ശതമാനം ആളുകള്‍ ആധുനീകമായ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്‌ ഉപയോഗിച്ചു ആശയവിനിമയം നടത്തികൊണ്ടിരിക്കുന്നു .ഒരു മനുഷ്യന്‍റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ,ഒരു രാഷ്ട്രത്തിന്‍റെ തന്നെയും നിഖിലമേഖലകളെയും സ്പര്‍ശിക്കുകയോ ,പരിവര്‍ത്തിപിക്കുകയോ ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയില്‍ ബ്ലോഗെഴുത്തിന്‍റെ പ്രാധാന്യം വിസ്മരിക്കാനാവില്ല.ലോകത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങള്‍ക്ക് ചൂടും ,ചൂരും നല്‍കുന്നതില്‍ ബ്ലോഗ്ഴുത്ത് വഹിക്കുന്ന പങ്ക് ഇതിന്റെ പ്രാധാന്യം നമ്മെ ബോദ്യപെടുത്തുക തന്നെ ചെയ്യും.
ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്ഴുത്ത് കാണുന്നതും വായിക്കുന്നതും മലയാളത്തിലെ പ്രശക്തബ്ലോഗര്‍ ആയ ബഷീര്‍ വള്ളികുന്നിന്റെ 'വള്ളി കുന്നു ഡോട്ട് കോം ആണ് .നര്‍മ്മത്തില്‍ ചാലിച്ച അദേഹത്തിന്റെ രചനകള്‍ അറിവും ആനന്ദവും നല്‍കുന്നതാണ് എന്ന് പറയാതെ വയ്യ .
ബ്ലോഗ്ഴുത്തിലേക്ക് ഇറങ്ങുമ്പോള്‍ ഗുരു ദക്ഷിണ വെക്കണമെങ്കില്‍ ..എന്‍റെ ഈ ആദ്യ പോസ്റ്റ്‌ ഗുരു ദക്ഷിണയായി ഞാന്‍ ബഷീര്‍ വള്ളികുന്നിനു സമര്‍പിക്കുന്നു.
അതോടൊപ്പം ബ്ലോഗെഴുതാന്‍ മറ്റൊരു പ്രചോദനം ആണ് മാന്യ സുഹൃത്തും ബ്ലോഗറുമായ നൌഷാദ് വടക്കല്‍ ഫേസ്ബുക്ക് ല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനേക്കാള്‍ പ്രയോജനകാരമാണ് ബ്ലോഗ്ഴുത്ത് എന്ന് അദേഹം നിരന്തരം ഓര്‍മിപിച്ചു കൊണ്ടിരുന്നു .
ഒരു ടെംപ്ളേറ്റ് രൂപപെടുത്തി എടുക്കുന്ന കാര്യത്തില്‍ സഹായിച്ച പ്രിയപ്പെട്ട ചങ്ങാതി മലയാളി യുടെ സഹായം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു .
ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്നുള്ള തിരിച്ചറിവ് ഉള്ളതോടൊപ്പം തന്നെ
എന്തുകൊണ്ട് എനിക്ക് എഴുതികൂട എന്നൊരു ചോദ്യത്തിനു ഉത്തരം കൂടി കണ്ടെതെണ്ടാതുണ്ട് .അതിനു വായനക്കാരായ നിങ്ങളുടെ സഹായമാണ് വേണ്ടത് .എന്‍റെ ബോളോഗിന്റെ പേര് കണ്ടല്ലോ ?ഒരു പരുവത്തില്‍ വേണം എല്ലാം എന്നുകൂടി ആദ്യമേ ഉണര്‍ത്തുന്നു .
ഭൂമിമലയാളത്തില്‍ ഉള്ള സകലമാന വിഷയങ്ങളിലും കയറി ഇടപെട്ടു ചരിത്രം കുറിക്കാം എന്നൊരു വ്യാമോഹമൊന്നും എനിക്കില്ല ,എന്നാല്‍ മനസ്സില്‍ കനലെരിയുമ്പോള്‍ ഒന്ന് തണുപിക്കുവാന്‍ വല്ലപ്പോഴും ചിലത് പറഞ്ഞെന്നിരിക്കും .തൊട്ടാല്‍ വാടുന്ന ചെടിയല്ലിത് ,പക്ഷെ അതിന്‍റെ പ്രതിഷേധത്തെ നിങ്ങളങ്ങിനെ വ്യഖ്യാനിച്ച്ഒപ്പിച്ചതാണ് ,ആയതിനാല്‍ ഈ വിശാലമായ് ബ്ലോഗെഴുത്തിന്‍റെ ലോകത്ത് എനിക്കിരിക്കാന്‍ അല്പം സ്ഥലം വേണം .അതൊരു ഔദാര്യം പോലെ വേണ്ട ,വരാന്‍ വൈകിയത് കൊണ്ട് നിങ്ങള്‍ അപഹരിച്ചു വെച്ചിരിക്കുന്ന എനിക്ക് അവകാശപെട്ട സ്ഥലമില്ലേ ..അത് മതി .
സ്നേഹാദരങ്ങളോടെ ഇനി നിങ്ങളുടെ
തല്ലിനും തോലോടലിനും കാത്തിരിക്കുന്നു
നിങ്ങളുടെ
സ്വന്തം
തൊട്ടാവാടി

17 comments:

 1. ‘ബൂലോക’ത്തേക്ക് സ്വാഗതം...
  പുതു ബ്ലോഗിലെ ആദ്യകമന്റ് ഞമ്മന്റെ വകതന്നെ ആയിക്കോട്ടേ...

  എല്ലാവിധ ആശംസകളും... :)

  ReplyDelete
 2. This comment has been removed by a blog administrator.

  ReplyDelete
 3. ഇരുന്നാല്‍ പോരാ.. ഇ-ലോകത്തെ ശരിക്കും ഞെട്ടിക്കണം.. നമ്മളിവിടെയൊക്കെ കാണും.... ഇനി ആ രചനകള്‍ പോരട്ടെ....

  ReplyDelete
 4. പ്രിയ സഹോദരന്‍ നവാസ് സാഹിബിന്‍റെ ഈ പുതിയ കാല്‍ വെപ്പിന് സകല വിധ ആശംസകളും അറിയിക്കുന്നു.

  ReplyDelete
 5. വരാന്‍ പോകുന്ന അക്ഷര കൊടുംകാറ്റിന് സകല വിധ ആശംസകളും അറിയിക്കുന്നു.

  ReplyDelete
 6. നിരാശപ്പെടുത്തില്ല എന്ന ആശയോടെ ആശംസകള്‍ ... സ്വന്തം വടക്കേല്‍

  ReplyDelete
 7. എല്ലാവിധ ആശംസകളും... :)

  ReplyDelete
 8. നവാസ് ബായ് ,,, ധൈര്യമായി ഉറച്ചു തന്നെ ഇരുന്നോളൂ എന്നിട്ട് എഴുതിക്കൊളീന്‍... വായിക്കാന്‍ മ്മള് തയ്യാര്‍.....

  ReplyDelete
 9. സ്വാഗതം
  തൊട്ടാല്‍ വാടാത്ത കരുത്തോടെ കടന്നു വരൂ...ആര്‍പ്പു വിളികളുമായി ഞങ്ങള്‍ കൂടെയുണ്ടാകും!

  ReplyDelete
 10. ആര് തൊട്ടാലും വാടരുത്...നമ്മെ തൊടുന്നവര്‍ അറിയുകയും വേണം....

  ReplyDelete
 11. 'തൊട്ടാല്‍ വാട്ടി' എന്നാക്കാമായിരുന്നു. ആശംസകള്‍ ...

  ReplyDelete
 12. ഞാന്‍ എത്താന്‍ അല്പം വൈകി. എല്ലാവിധ ആശംസകളും. സരസമായ ഒരു ശൈലി നവാസിനുണ്ട് എന്നറിയാം. അതിനെ ഒന്നുകൂടി പൊലിപ്പിച്ചെടുക്കുമല്ലോ. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. മലയാള ബ്ലോഗുകളില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം ഈ തൊട്ടാവാടിക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
  Replies
  1. വൈകി എത്തിയ അതിഥിക്ക് ഒരു വസന്തത്തിന്‍റെ നറുമണമുണ്ട് .സന്തോഷം ബഷീര്‍ സര്‍

   Delete
 13. പ്രോത്സാഹനം നല്‍കിയ എല്ലാ പ്രിയപെട്ടവര്‍ക്കും നന്ദി

  ReplyDelete
 14. മലയാള ബ്ലോഗുകളില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം ഈ തൊട്ടാവാടിക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete