Wednesday 19 June 2013

'തൊട്ടാവാടി': സരിത കോളിംഗ് യു ..

രാത്രി ഒരു രണ്ടു ,രണ്ടരമണി..

റൂമില്‍ കൂരാകുരിരിട്ടു ഏസി യുടെ സുഖശീതളിമയില്‍ ഞാനങ്ങനെ മൂടി പുതച്ചു കിടന്നുറങ്ങുകയാണ്.തട്ടിന്‍റെ മുകളില്‍ കിടക്കുന്നത് (ഞാന്‍ ഡബിള്‍കട്ടലില്‍ താഴത്തെ നിലയിലാണ് )സൂപ്പര്‍ മാര്‍കറ്റ്‌ നടത്തുന്ന ബാവക്കയാണ്.ഒടുക്കത്തെ കൂര്‍ക്കംവലിയാണ് ബാവക്കാക്ക് ആദ്യമൊക്കെ എനിക്കത് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ എനിക്കത് കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റില്ലെന്നായി .
ദോഹയില്‍ താമസിക്കുന്ന പെങ്ങളുടെ വീട്ടിലെകെങ്ങാനും ഒരു ദിവസം ബാവക്ക നില്‍ക്കാന്‍ പോയാല്‍ എന്‍റെ ഉറക്കം അതോടെ പോകും .
(ഒരുതരം 'പുഷ്പകവിമാനം'ത്തിലെ കമലഹാസന്‍റെ അവസ്ഥ ).

പറഞ്ഞു വന്നത് രാത്രി ഒരു രണ്ടു ,രണ്ടരമണി റൂമില്‍ കൂരാകുരിരിട്ടു,
കഴിഞ്ഞ ദിവസം കാരിഫോറില്‍ നിന്ന് വാങ്ങിയ മുന്തിയ ഇനം 'ഐ ഫോണില്‍' നല്ല റിംഗ് ടൂണ്‍ സെറ്റ് ചെയ്തു കട്ടിലിനു ചാരയുള്ള സൈഡ്കബോടിനു മീതെ വെച്ചിരുന്നു ഞാന്‍.

റിംഗ്റിംഗ് .. റിംഗ്റിംഗ് ..റിംഗ്റിംഗ്..റിംഗ്റിംഗ് (ഇതാണ് ടൂണ്‍)
മൊബൈല്‍ അടിക്കുന്നത് കേട്ടാണ് ഞാനുണര്‍ന്നത് .
"ആരായിരിക്കും പടച്ചോനെ ഈ പാതിരാത്രിയില്‍" ?
ഉറക്കം നഷ്ട്ട പെട്ടതും ,ബാവക്കാടെ കൂര്‍ക്കം വലിയെങ്ങാനും നില്‍ക്കുമോ എന്ന ഭയത്താലും ഞാന്‍ ഉടനെ തന്നെ ഫോണ്‍ എടുക്കാന്‍ ഏഴു ഇഞ്ചു വലിപ്പമുള്ള മുന്തിയ ഇനം ഐ ഫോണിന്‍റെ ടച് സ്ക്രീനിലേക്ക് നോക്കി ...

എന്‍റെ കണ്ണുകള്‍ ബള്‍ബായി ..
റൂമിലെ ഏസി പെട്ടന്ന് ഒഫായത് പോലെ ..
ബാവക്കാടെ കൂര്‍ക്കംവലി രൌദ്രഭാവം സ്വീകരിച്ചുകൊണ്ട് ചെവിയുടെ ടയഫ്രം പൊട്ടുന്ന രൂപത്തില്‍ അട്ടഹസിക്കുന്നു ..
മൂട്ടകള്‍ ഗ്രഹണിപിള്ളേരെ പോലെ എന്‍റെ രക്തം സ്ട്ര്വോ വെച്ച് കുടിക്കുന്നത് പോലെ ഒരു ഫീലിംഗ് ..

ഞാന്‍ വിശ്വാസം വരാന്‍ കണ്ണ് തിരുമ്മി ഒന്നുകൂടി ടച് സ്ക്രീനിലേക്ക് നോക്കി ...
"സരിത കോളിംഗ് യു "
ഇനി ശാലു ആണോന്നരിയാന്‍ ഞാന്‍ വീണ്ടും നോക്കി ..
"സരിത കോളിംഗ് യു "
"പടച്ചോനെ അവള് ജയലില്‍ നിന്ന് എപ്പോ ഇറങ്ങി "?
"ഈ അന്തിപാതിരാത്രിക്ക്‌ ഇവള് എന്ത് പറയാനാനാവോ വിളിക്കുന്നത്‌ ?
ഇവളുമായുള്ള എല്ലാ എടപാടും അന്നേ തീര്‍ത്തതാണല്ലോ !?
ഇവള് എന്നെ കൊലക്ക്കൊടുകോലോ എന്ന് മനസിലായപ്പോള്‍ രായ്ക്കുരാമാനം നാട് വിട്ടതാണ് ഞാന്‍,ഇടയ്ക്കു ഒരു രസത്തിനു മിണ്ടീം പറഞ്ഞിരിക്കാം എന്ന് കരുതി നമ്പര്‍ കൊടുത്തത് വിനയായോ !?
ഞാന്‍ ഉടനെ കാള്‍ റീജെക്റ്റ് ചെയ്തു പിന്നെ സ്വിച്ഓഫ്‌ ചെയ്തു .
ഞാന്‍ തട്ടിന്‍റെ മുകളിലേക്ക് നോക്കി ഭാഗ്യം ബാവക്ക ഉണര്‍ന്നിട്ടില്ല ..കൂര്‍ക്കം വലിയും നിന്നിട്ടില്ല .
ഞാന്‍ വീണ്ടും ദീര്‍ഘനിശ്വാസം വിട്ട് കിടക്കാന്‍ ഒരുങ്ങി ..
"ഡും ഡും ഡും ഡും "
വാതിലില്‍ ആരോ മുട്ടുന്നു .
"ഛെ ..ആരാണി നേരത്ത് "
ഞാന്‍ പ്രാകിക്കൊണ്ട്‌ വാതില്‍ തുറന്നു ..
(മുകളില്‍ നാലാമത്തെ പെരഗ്രാഫില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു--ടൈപ്പ് ചെയ്യുന്നതിനു ഒരു കണക്കില്ലേ )

ഖത്തര്‍ പോലീസ് !സി ഐ ഡി !! മിലിട്ടറി!!!ആര്‍മി !!!!
എല്ലാവരുംകൂടി റൂമിലേക്ക്‌ ഇരച്ചുകയറി എന്നെ വളഞ്ഞു
"ഇന്ത നവാസ് ബിന്‍ ആദം "?
തടിച്ച ഒരു പോലീസ്സുകാരന്‍ അറബിയില്‍ ചോതിച്ചു .
"ഐവ..നാം"
പറഞ്ഞു തീര്‍ന്നതും ചെവിമൂളിയതും ഒരുമിച്ചായിരുന്നു .
"ഹാദ ഹുറുമ മുശ്ക്കില..ഇന്തമുശ്ക്കില ..കുല്ലു മലബാരി മുശ്ക്കില്ല "
(ഇതിനിടയില്‍ ഏതോ അറബി പോലീസ്, മലയാളത്തില്‍ പച്ചതെറി വിളിച്ചു )
ഞാന്‍ മലയാളത്തിലും അറബിയിലും മാറി മാറി കരഞ്ഞിട്ടും അവര് ഇടി നിര്‍ത്തിയില്ല,ഒടുവില്‍ ഒരു പോലീസ്സുകാരന്‍ ഉറയില്‍ നിന്ന് തോക്കൂരി എന്‍റെ തലയിലേക്ക് നിറയൊഴിച്ചു
ട്ടെ..ട്ടെ..ട്ടെ..
____________
"അയ്യോ എന്നെ കൊല്ലുന്നേ ..ഓടിവായോ ..
സരിതെ രക്ഷിക്കണേ ..ശാലു രക്ഷിക്കണേ ..
അയ്യോ ..എനിക്ക് സാസം മുട്ടണേ ..
കുഞ്ഞൂഞ്ഞേ രക്ഷിക്കണേ ..
____________________________
റൂമില്‍ ലൈറ്റ് തെളിഞ്ഞു
"ഡാ ..ഡാ ..ഡാ ..ഡാ ..എണീക്കട പോത്തെ "
ഞാന്‍ കണ്ണ് തുറന്നു .
ബാവക്ക വവ്വാല് തൂങ്ങിക്കിടക്കുന്ന പോലെ തട്ടിന്‍റെ മോളില്‍ നിന്ന് തുറിച്ചുനോക്കികൊണ്ട് തൂങ്ങിക്കിടക്കുന്നു .
"ഹിമാറെ ..അന്നോട്‌ ഞാന്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് നെരംകെട്ട നേരത്ത് ഫേസ്ബുക്കും നോക്കി ഇരിക്കരുതെന്നു ..ഓരോ കഥകള് വായിച്ചു സ്വപ്നംകണ്ട് ഇതുപോലെ വിളിച്ചുകൂവിലുണ്ടല്ലോ ..അന്‍റെ
ചെപ്ലകുറ്റി ഞാന്‍ പൊട്ടിക്കും പോത്തെ,പോയി മൂത്രോയിച്ചു വന്നുകിടന്നു ഉറങ്ങട മൊയന്തെ ..അവന്‍റെയൊരു സരിതേം ..ശാലും..കുഞ്ഞൂഞ്ഞും ..മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട് "..
ബാവക്ക കലിയോടെ വീണ്ടും തട്ടിന്‍റെ മുകളിലേക്ക് വലിഞ്ഞു .


ബെഡ്ഡിലേക്ക് ചായുന്നതിനു മുന്‍പ് ഞാന്‍ മുന്തിയ ഇനം ഐ ഫോണിലേക്ക് നോക്കി, അറുനൂറു റിയാലിന്‍റെ പാട്ടചൈന ഫോണ്‍ കൂര്‍ക്കംവലിച്ച് കിടക്കുന്നു ..ബാവക്കാടെ പോലെ ...

3 comments:

  1. ഹി ഹി ഹി മാനിയ ...സരിത മാനിയ

    ReplyDelete
  2. റിംഗ്റിംഗ് .. റിംഗ്റിംഗ് ..റിംഗ്റിംഗ്..റിംഗ്റിംഗ്

    ReplyDelete