Wednesday, 19 June 2013

തൊട്ടാവാടി :നായികയുടെ പ്രസവ രംഗം 'തൊട്ടാവാടി 'ബ്ലോഗ്സ്പോട്ടില്‍ !!??നിക്ക് ..നിക്ക് ..നിക്ക് ,എവിടേക്ക ഇത്ര ധൃതിയില്‍ ?വീഡിയോ കാണുന്നതിനു മുന്പ് ആദ്യം എനിക്ക് പറയാനുള്ളതുകൂടി കേട്ടിട്ട് പോ .കുറെ സമയം എടുത്ത ഈ വീഡിയോ ക്ലിപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുത്തത് .അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പ് കണ്ടെത്താനുള്ള ശ്രമം പരാചയപ്പെട്ടപോഴാണ് ഒടുവില്‍ ഇങ്ങനെയൊരു കടും കൈ ചെയ്യേണ്ടി വന്നത് .
നാട്ടില്‍ നടക്കുന്ന സരിത ,ശാലു ,സോളാര്‍ പ്രശനങ്ങല്‍കിടയില്‍ നിന്ന് രക്ഷപെട്ടു നിങ്ങകൊരു റിലീഫ് കിട്ടട്ടെ എന്ന് കരുതിയാണ് ഇങ്ങനെയൊരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നത് ..അല്ലാതെ എന്‍റെ ബ്ലോഗിന് ഹിറ്റ് കൂട്ടുക എന്ന ഉദ്യേശ്യം ഒട്ടും എനിക്കില്ല .
അല്ലെങ്കില്‍ തന്നെ ഈ അളിഞ്ഞ രാഷ്ട്രിയതൊടോന്നും എനിക്ക് വലിയ താല്പര്യമില്ല .പത്തു പുത്തനുണ്ടാക്കാന്‍ പലരും പല തൊഴിലും ചെയ്യുന്നു ,അതുപോലുള്ള ഒരു തൊഴില്‍ തന്നെയാണ് ഈ രാഷ്ട്രിയവും എന്നല്ലാതെ ഇപോഴെത്തെ രാഷ്ട്രിയത്തെ പറ്റി എന്ത് പറയാനാണ് ?
എന്നിരുന്നാലും,
സൂര്യ ടി വി യില്‍ പ്രക്ഷേപണം ചെയ്തു വരുന്ന 'മലയാളി ഹൌസ് 'എന്ന പരിപാടിയില്‍ റിയലായി മാനംകളഞ്ഞു കൊണ്ടിരിക്കുന്ന തന്ത്രി കുടുംബത്തിലെ ഇളയ സന്തതി രാഹുല്‍ ഈശ്വര്‍ ഒരു എപിസോഡില്‍, മാനം അങ്ങേയറ്റം കളഞ്ഞുകൊണ്ടിരിക്കുന്ന ജി എസ പ്രദീബിനോട് ശബരിമല വികസനത്തെക്കുറിച്ച് പറയുന്ന ചില രംഗങ്ങള്‍ ഉണ്ട് .സംസാരത്തിനിടയില്‍ രാഹുല്‍ പറയുന്നത് "കോടികളുടെ പ്രൊജെക്റ്റില്‍ നിന്ന് കുറച്ചൊക്കെ കക്കുന്നതില്‍ എനിക്ക് കുഴപ്പമില്ല പക്ഷെ മുഴുവനും കക്ക്വാന്നു പറഞ്ഞാല്‍ അത് ശെരിയാണോ " എന്നാണു !
കേരളത്തിലെ ഏറ്റവുംവലിയ രീതിയില്‍ തന്നെ വികസനപ്രവര്‍ത്തനം നടക്കുന്ന തീര്‍ഥാടന കേന്ദ്രമായ ശബരി മലയിലെ മുഖ്യ കാര്‍മിയുടെ കുടുംബത്തില്‍ പെട്ടയാളും, അവിടെ നടക്കുന്ന പല വിഷയങ്ങളിലും നേര്‍ക്ക്‌ തന്നെ ഇടപെടുന്ന ആളുമായ രാഹുല്‍ ഈശ്വറിന്‍റെ ഈ വെളുപെടുത്തല്‍ ആരും ഗൌനിച്ചതായി കണ്ടില്ല !?
ചില മതപുരോഹിതരും,കലാകാരന്മാരും ,മാധ്യമ പ്രവര്‍ത്തകരും ,സാഹിത്യകാരന്മാരും ,രാഷ്ട്രിയമേലാളന്‍മാരും തമ്മില്‍ അവിഹിതമായ ഒരു ബന്ധം എക്കാലവും നില നിന്ന് പോരുന്നുണ്ട് നമ്മുടെ നാട്ടില്‍.ഇപ്പോള്‍ അത് മുന്‍പത്തെക്കാളേറെ ശക്തമാണ് എന്നാണു ആനുകാലിക സംഭവങ്ങള്‍ നമ്മെ ബോദ്യപെടുത്തുന്നത് .
കേരളത്തിന്‍റെ വികസന സ്വപ്നവും ,പദ്ധതികളും മുരടിച്ചു പോവുകയോ ,കാലവിളംബം ആവുകയോ ചെയ്യുന്നതില്‍ ഈ തസ്ക്കര മുന്നണിയുടെ പങ്ക് ഭീകരമായ രീതിയില്‍ വളര്‍ന്നു വരികയാണ് .
എല്ലാറ്റിനോടും സമരസപെടുകയോ ,അല്ലെങ്കില്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന രൂപത്തില്‍ വളര്‍ന്നു വരികയും ചെയ്യുന്ന  ഒരു 'ന്യൂ ജനറേഷന്‍' കൂടി സമൂഹമായി രൂപപെട്ടു വരുന്നുണ്ട് എന്നതുകൂടിയാകുമ്പോള്‍ ഒരു രാജ്യം  പതനത്തിന്‍റെ പടുകുഴിയിലേക്ക് ആണ്ടു പോകും എന്ന കാര്യത്തില്‍ സംശയമില്ല .
'മലയാളി ഹൌസ് 'എന്ന പരിപാടി ഒരു ഇരുപതു കൊല്ലം മുന്‍പ്‌ നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല  .കാരണം മലയാളിയുടെ അകത്തളങ്ങളും മനസ്സും അത്രമേല്‍ ശുദ്ധമായിരുന്നു.
അനുവാചകന്‍റെയും,പ്രക്ഷകന്‍റെയും ,ശ്രോതാവിന്‍റെയും ഒരു രാഷ്ട്രിയപൊതു സമൂഹത്തിന്‍റെയും പ്രതിബിംബമായി സരിതയും ,ശാലുവും ,മലയാളി ഹൌസുംമൊക്കെ നമ്മെനോക്കി ചിരിക്കുകയാണ് .
നാല്‍പ്പതും അമ്പതും വര്‍ഷമായി അടിച്ചമര്‍ത്തപെട്ട് കഴിഞ്ഞിരുന്ന അറബ് സമൂഹംപോലും തിരിച്ചറിവിന്‍റെയും ,തിരിച്ചുപിടികലിന്‍റെയും പാതയിലാണ്.പക്ഷെ എന്നിട്ടും നമ്മുടെ രാഷ്ട്രിയ ബോധം ഇപ്പോഴും ചില കൊടിവര്‍ണ്ണങ്ങള്‍ക്ക് കീഴെ അഭിരമിച്ചു തീരുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴും കാണാന്‍ കഴിയുന്നത്‌ !? .
ഇനി എന്നാണു നാം നമ്മുടെ ദൌത്യവും ,നിയോഗവും തിരിച്ചറിയുക ?
എപ്പോഴാണ് ഒരു 'തഹ്രീര്‍ സ്വകൊയറും' വിപ്ലവത്തിന്‍റെ 'മുല്ലപൂ മണവും '
നമ്മളില്‍ നിന്ന് ഉണ്ടാകുക ?
എല്ലാറ്റിനും ദിനങ്ങള്‍ നിശ്ചയിച്ചു നാമിപ്പോള്‍ 'വായനാദിനം 'ആചരിക്കുന്നു
എങ്കില്‍ വായിക്കുക ദാശാബ്ധങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ്ക്കാരന്‍റെ കയ്യില്‍ നിന്ന്, രാജ്യത്തിന്‍റെ താക്കോല്‍ക്കൂട്ടം നമുക്ക് വാങ്ങി തന്നു, വര്‍ഗീയ വാദിയായ നാഥുറാംഗോട്സെ ഉതിര്‍ത്ത വെടിയുണ്ടയില്‍ പൊലിഞ്ഞുപോയ ആ 'മഹാത്മാ'വിന്‍റെ ചരിത്രം ഒരിക്കല്‍ക്കൂടി..
തണുത്തുറഞ്ഞു പോയ നമ്മുടെ സിരകളിലൂടെ ആ ചരിത്രം അഗ്നിയായി ആളി പടരട്ടെ ..ചരിത്ര വായന ചരിത്രം രചിക്കാനുള്ളത്കൂടിയാവട്ടെ .


അനുബന്ധമായി ഈ വീഡിയോ ഇവിടെ ഇടേണ്ടി വന്നതില്‍ ഖേദം പ്രകടിപിച്ചു കൊണ്ട് നിര്‍ത്തട്ടെ
നന്ദി നമസ്കാരം .

No comments:

Post a Comment