Thursday 13 December 2012

നാടും നാട്ടാരും മാറി ..പക്ഷെ (ഗള്‍ഫ്‌ ചരിതം -അവസാന ഭാഗം)


നീണ്ട ഒരവധിക്ക്ശേഷംവീണ്ടും, കനല്‍കാറ്റ് വീശുന്ന,അസ്ഥി തുളക്കുന്നതണുപ്പുള്ള മരുഭൂമിയിലേക്ക് അന്നം തേടി വീടിന്‍റെ പടികളിറങ്ങുമ്പോള്‍ മനസ്സ് വര്‍ഷങ്ങള്‍ പുറകിലോട്ടു പോയത്  പെടുന്നനെയാണ്.
രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതുപോലൊരു പകലില്‍ ആയിരുന്നു അന്നും വീടിന്‍റെ പടികള്‍ ഇറങ്ങിയത്‌ .വീട് നിറയെ യാത്രയയക്കാന്‍ വന്ന ബന്ധുമിത്രാദികള്‍,സഹോദരിമാര്‍ ,അവരുടെ കുഞ്ഞു കുഞ്ഞു മക്കള്‍ ,എന്‍റെ മാതാവ്,പാടത്ത് പന്ത് കളിക്കാനും അമ്പലകുളത്തില്‍ ഒരറ്റം മുതല്‍ ഒരറ്റം വരെ മുങ്ങാംകുഴിയിട്ടു മത്സരിച്ചു നീന്തികളിക്കാനും ,സിനിമ ടാക്കീസില്‍ പടം റിലീസായ അന്ന് തന്നെ പോയി തിക്കിത്തിരക്കി ടിക്കെറ്റ്ടുത്ത് ഒരുമിച്ചു പടം കണ്ടിരുന്ന എന്‍റെ പ്രിയപ്പെട്ട ചങ്ങാതിമാരും ..
എല്ലാവരുടെയും മുഖത്തു ഒരു വിഷാദ ഭാവം .പക്ഷെഎനിക്കന്നു സന്തോഷത്തിന്‍റെ ദിവസമായിരുന്നു .എത്ര എത്ര കിനാവുകളിലാണ് ഞാന സ്വര്‍ഗ്ഗരാജ്യം കണ്ടിരിക്കുന്നത് .പണം കായ്ക്കുന്ന മരങ്ങള്‍,വഴിയരുകില്‍ ആര്‍ക്കുംഎടുക്കാവുന്ന വിധത്തില്‍ചിതറി കിടക്കുന്ന സ്വര്‍ണ്ണനാണയങ്ങള്‍,കണ്ണില്‍ പെട്ടാല്‍ പിടിച്ചോണ്ട് പോയി വാരികോരി പണം വെറുതെ തരുന്ന തങ്കപെട്ട മനസുള്ള അറബികളും ,അറബി രാജാക്കന്മാരും ,സാധനങ്ങള്‍ വാങ്ങിയാല്‍ നോട്ടു കെട്ടു വലിച്ചെറിഞ്ഞു കൊടുക്കുന്ന അറബി കുട്ടികള്‍ ..ഹോ ..ഞാന്‍ അങ്ങോട്ട്‌ പോകുന്നതിനാണോ ഇവരൊക്കെ ഇങ്ങനെ സങ്കടപെട്ടു നില്‍ക്കുന്നത് !!??
എനിക്ക് ഉള്ളില്‍ ചിരിപൊട്ടിയെങ്കിലും ചിരിച്ചില്ല.
എനിക്ക് ഏറെ ഇഷ്ട്ടപെട്ട ചിക്കന്‍ ബിരിയാണി പോലും  ആകാംക്ഷ കാരണം ചങ്കില്‍ നിന്ന് ഒരു വറ്റ്പോലും  തഴോട്ടു ഇറങ്ങിയില്ല .ഒട്ടകത്തിനെ നിര്‍ത്തി പൊരിക്കുന്ന നാട്ടിലേക്ക് പോകുമ്പോഴാ ഇവരുടെ ഒരു ചിക്കന്‍ ബിരിയാണി .....
....
നിമിഷാര്‍ദ്ധം കൊണ്ടാണ് എല്ലാം മനസിലൂടെ ഓടിമറഞ്ഞു പോയത്. ഇന്ന്പിന്നിട്ട ഇരുപത്തിയോന്‍പതു വര്‍ഷങ്ങള്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ പാകത്തില്‍ എന്‍റെ നെറ്റിയില്‍ (സോറി ഞങ്ങള്‍ഗള്‍ഫ്‌ക്കാരുടെ)ഒട്ടിച്ചു വെച്ചിട്ടുണ്ട് അതങ്ങ് തെറ്റ്കൂടാതെ പാതി വഴിയില്‍ നിര്‍ത്താതെ വായിച്ചാല്‍ മതി ട്ടാ ബാക്കി ഒക്കെ പിടികിട്ടും .
വണ്ടിയില്‍ കയറുബോള്‍ തലയില്‍ ഇരുന്നിരുന്ന കണ്ണട കണ്ണിലേക്കു എടുത്തു വെച്ച് ഞാനൊന്ന് തിരിഞ്ഞു നോക്കി.ഒഴിഞ്ഞ ഉമ്മറകൊലായിയില്‍ രണ്ടുമൂന്നു പേര്‍ മാത്രം! ഇരുപത്തിയോന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ യാത്രയയക്കാന്‍ വന്ന ആരല്ലാമുണ്ട് ഇക്കൂട്ടത്തില്‍!?സത്യം ..ആരുമില്ല!?തനിച്ചാവാതിരിക്കാന്‍ ദൈവം കൂട്ടിയിണക്കിയ നല്ലപാതിയും നാല് മക്കളുമാല്ലാതെ ...
സീറ്റില്‍ ചാരിയിരുന്നു ,കണ്ണുനീരിനു തടയിട്ട കണ്ണട തുടച്ചു വൃത്തിയാക്കി വീണ്ടും തലയില്‍ എടുത്തു വെച്ച് ഒന്ന് ദീര്‍ഘനിശ്വാസം വിട്ടപോള്‍ തെല്ലൊരു ആശ്വാസം തോന്നി .വണ്ടി നെടുമ്പാശ്ശേരി ലക്ഷ്യമാക്കി ഓടുകയാണ്.ചില്ലുകള്‍ കയറ്റി വെച്ച കാറിനുള്ളിലിരുന്നു കൊണ്ട് പുറത്തെ കാഴ്ചകള്‍ കാണാന്‍ എന്ത് ഭംഗിയാണ്.
എന്‍റെ ആസ്വാദനത്തിനു തടസമിട്ടു കൊണ്ട് വണ്ടി ഓടിക്കുന്ന സ്വന്തക്കാരന്‍ പയ്യന്‍ ഒരു ചോദ്യമിട്ടു 
"
നാട്ടില്‍ വന്നു സെറ്റല്‍ ചയ്യാനായില്ലേ "?
ഹേ..നീ എന്താ ചോദിച്ചേ -ഞാന്‍ ചോതിച്ചു 
"
നാട്ടില്‍ വന്നു സെറ്റല്‍ ചയ്യാനായില്ലേന്ന്"?അവന്‍ ഒന്ന് നീട്ടി ആവര്‍ത്തിച്ചു .
ഞാനതിനു മറുപടി പറയാതെ സീറ്റിലേക്ക് വീണ്ടും ചാരിയുരുന്നു.
അവന്‍ വീണ്ടും തുടര്‍ന്നു 
"
നിങ്ങള്‍ക്കൊന്നും ഇതുവരെ നേരം വെളുത്തില്ലേ ?.ഗള്‍ഫില്‍ നിന്ന് യൂസഫലിക്ക വരെ നാട് പിടിച്ചു തുടങ്ങി.രാവിലെ നിന്ന് രണ്ടു മണി വരെ പറമ്പില്‍ പണിയെടുക്കുന്ന മ്മടെ രാമേട്ടന് കിട്ടും തെല്ലും വക്കും പൊട്ടാത്ത ഒരു അഞ്ഞൂറിന്‍റെ ഒരു ഗാന്ധി !പലചരക്ക് കട നടത്തുന്ന ജമാല്‍ക്ക നല്ല കിണ്ണംകാച്ചി 
ടൊയോട ഫോര്‍ച്ചുനര്‍ ആയിട്ടാ പോകുന്നത് നിങ്ങളോ ? ഇക്ക ഗള്‍ഫില്‍ പോണ കാലത്ത് മൂന്നു ഭരണി വെച്ച് മിടായിം ,ചിപ്സും വിറ്റിരുന്ന  അസീസ്ക്കാക്ക് ഇപ്പോള്‍ നാല് ബേക്കറി കട സ്വന്തമായുണ്ട് അറിയോ ഇക്കാക്ക് ?വാടാനപ്പള്ളി സെന്‍റെറില്‍ ഫോറിന്‍ സാധനം വാങ്ങി വിറ്റിരുന്ന മജീദിന് ഇപോ സെന്‍റെറില്‍ തന്നെ അഞ്ചു പണിക്കാരുള്ള ഇലക്ട്രോണിക് ഷോപ്പ് ഇക്ക കണ്ടില്ലേ ?
രണ്ടു മാസം ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന സുല്‍ഫിക്ക ഒരു ചെറിയ മൊബൈല്‍ കട തുടങ്ങി ഇപോ തൊട്ടുള്ള റൂമും കൂടി വാങ്ങി കട വിപുലപെടുത്തി .കുറച്ചീസം മുന്‍പ് പത്തു സെന്‍റ സ്ഥലം വാങ്ങി അവിടെ വീട് പണി തുടങ്ങാന്‍ പോകുന്നു .കൊല്ലം കുറെ ആയല്ലോ ഇക്ക ഗള്‍ഫില്‍ പോകാന്‍ തുടങ്ങീട്ടു ഒരു തുണ്ട് ഭൂമി ,സ്വന്തമായി ഒരു വീട് ,ഇതുവരെ വാങ്ങിയോ ?"
"
ആ ..മതി മതി നീ നേരെ നോക്കി വണ്ടിയോടിക്കു "അവന്‍റെ ചോദ്യം മര്‍മ്മത്ത് കൊണ്ട് തുടങ്ങിയപോള്‍ ഞാന്‍ വിഷയം മാറ്റാന്‍ ഇടപെട്ടു .അവന്‍ പിന്നെ ഒന്നും പറഞ്ഞില്ലായെങ്കിലും അവന്‍റെ ഓരോ ചോദ്യങ്ങളും എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ കുത്തി മുറിവേല്പിച്ചു കൊണ്ടിരുന്നു ..
വണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഡിപാര്‍ചെര്‍ ഗേറ്റിനു  മുന്നിലായി നിന്നു.അവന്‍ യാത്ര പറഞ്ഞു പോയപോള്‍ പിടിവള്ളി നഷ്ട്ടപെട്ടവനെ പോലെ ഞാനൊന്ന് തളര്‍ന്നു.വേച് വേച് നടന്നു കൌണ്ടറില്‍ പാസ്പ്പോര്‍ട്ടും ടിക്കറ്റും കൊടുത്ത് ബോര്‍ഡിംഗ് പാസ് വാങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ കയറുമ്പോഴും എന്‍റെ ചെവിയില്‍ അവന്‍റെ ചോദ്യങ്ങള്‍ മാറ്റൊലികള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു ......
ഖത്തര്‍ ഇന്റര്‍നാഷണല്‍എയര്‍പോര്‍ട്ടില്‍ നിന്ന് എമിഗ്രേഷന്‍ കഴിഞ്ഞു ഇറച്ചി പൊരിച്ചതും ,നാരങ്ങ അച്ചാര്‍ ഇട്ടതും ,കറുത്ത അലുവയും ,ചിപ്സും മിച്ചറും ,ഔലോസ് പൊടിയും  അടക്കം ചെയ്ത ചകിരി കയറു കൊണ്ട് കെട്ടിയ ഓയില്‍ ഒലിച്ചിറങ്ങിയ കാര്‍ട്ടൂനും ട്രോളിയില്‍ വെച്ച് പുറത്തേക്കു ഇറങ്ങിയപോള്‍ ഒരു തണുത്ത (ഇപ്പോള്‍ ഇവിടെ തണുപ്പാണ് )കാറ്റ് എന്നെ തഴുകിയുണര്‍ത്തി കടന്നു പോയി ,ലോകത്തുള്ള സര്‍വരാജ്യ തൊഴിലാളി മനുഷ്യരുടെയും വിയര്‍പ്പിന്‍റെ മണമുള്ള ഒരു കാറ്റ്..(ഈ മണത്തിനു റോയല്‍ മിറാജ് സ്പ്രേയേക്കാള്‍ അനുഭൂതിയുണ്ട് )  ഞാന്‍ ഒരിക്കല്‍ കൂടി ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു ...  
കൊച്ചി പഴയ കൊച്ചിയല്ല 

...ഹ ..അത്ഭുതം ..മഹാത്ഭുതം ഞാനിതാ വീണ്ടും 'ഗള്‍ഫ്‌'ക്കാരനായി മാറിയിരിക്കുന്നു ..
നാടും നാട്ടാരും മാറിയതറിയാത്ത ഒരു പാവം ഗള്‍ഫ്ക്കാരന്‍... 



17 comments:

  1. ഗള്‍ഫ്‌ ഒരു ചിലന്തിവലയാണ്. ഒരിക്കല്‍ കുടുങ്ങിയാല്‍ പിന്നെ അവിടെ തന്നെ

    ReplyDelete
  2. Kaneer kayalil eytho kadalaasinte thoanie
    Alayum kaattil ulayum
    randu karayum dhoore dhoore
    manasile bharam panku vekkuvanayi koode illoraalum koottinu veyre.....

    ReplyDelete
  3. "അവന്‍റെ ചോദ്യം മര്‍മ്മത്ത് കൊണ്ട് തുടങ്ങിയപോള്‍ ഞാന്‍ വിഷയം മാറ്റാന്‍ ഇടപെട്ടു .''
    .....
    .....
    .....
    വായിച്ചു കഴിഞ്ഞപ്പോൾ പ്രവാസത്തിന്റെ മർമ്മമാലോചിച്ച് ഒരുപാടുനേരം ഞാനുമിരുന്നു..

    ReplyDelete
  4. കണ്ണ്‍ നനയിച്ചല്ലോ നവാസെ,

    കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു "എന്തിനാ ഷരീഫെ, നാട്ടില്‍ നിന്നാപോരെ? ഇവിടെ തന്നെ നല്ല വരുമാനമുണ്ടാകാമല്ലൊ!"
    ഞാനൊന്ന്‍ ചിരിക്കുക മാത്രം ചെയ്തു. "ങാ നീ തിരിച്ചു പോകുമ്പോള്‍ ഈ കുപ്പായം എനിക്ക് തരണം. ഇത് സൂപ്പറാ!

    അതിലും രസകരമായ കാര്യം ഇപ്പോള്‍ അവനും ഗള്‍ഫിലെത്തിയിരിക്കുന്നു എന്നതാണ്!!

    ReplyDelete
  5. onnumilla....oru chukkum.. inganeyokke undaakkiyavarude daaridrya prasangam ozhinja samayamundo? ipparanjavarkku aarkkenkilum eathenkilum oru manushyane santhoshathode sahaayicha valla anubhavavum panku vekkaan undaakumo? swanthathinu vendi pishukkiyaalum anyanu vendi pishukku kaanikkaatha gulfukaaran...athaanu enikkishtam

    ReplyDelete
  6. ഒരു പ്രാവശ്യം വന്നു പെട്ടാല്‍ പിന്നെ ജീവിതകാലം മുഴുവനും മിക്കവാറും കുടുങ്ങി ...

    ReplyDelete
  7. }}}നിങ്ങള്‍ക്കൊന്നും ഇതുവരെ നേരം വെളുത്തില്ലേ ?.ഗള്‍ഫില്‍ നിന്ന് യൂസഫലിക്ക വരെ നാട് പിടിച്ചു തുടങ്ങി.{{{ !!!

    ReplyDelete
  8. ഏത് അധ്രുക്ക കടവെച്ചാലും, ഏത് വർക്കിച്ചൻ വീട് വെച്ചാലും, ഏത് കുമാരേട്ടൻ വണ്ടി വാങിയാലും നമ്മുക്ക് വിധിയുണ്ടെങ്കിലേ ഇതൊക്കെ നേടാൻ പറ്റൂ... എന്നു വെച്ച് അധ്വാനിക്കാതിരിക്കരുത് :) നമുക്കുള്ളത് അതിന്റേതായ സമയത്ത് നമ്മിലെക്ക് വരും... ഇൻഷാ അള്ളാഹ്... അതുവരേ ക്ഷമിക്കാൻ തയ്യാറായാൽ യാതൊരു ബേജാറുമില്ലാ :)

    അള്ളാഹു ഖൈറു റാസിക്ഖ്വീൻ.... ഇൻഷാ അള്ളാഹ് പടച്ചവൻ നമുക്കും തരും :) ഇവിടെയല്ലെങ്കിൽ നാളെ പരലോകത്ത് ഇൻഷാ അള്ളാഹ്.....

    ReplyDelete
  9. Abdhul Vahab ഏത് അധ്രുക്ക കടവെച്ചാലും, ഏത് വർക്കിച്ചൻ വീട് വെച്ചാലും, ഏത് കുമാരേട്ടൻ വണ്ടി വാങിയാലും നമ്മുക്ക് വിധിയുണ്ടെങ്കിലേ ഇതൊക്കെ നേടാൻ പറ്റൂ... എന്നു വെച്ച് അധ്വാനിക്കാതിരിക്കരുത് :) നമുക്കുള്ളത് അതിന്റേതായ സമയത്ത് നമ്മിലെക്ക് വരും... ഇൻഷാ അള്ളാഹ്... അതുവരേ ക്ഷമിക്കാൻ തയ്യാറായാൽ യാതൊരു ബേജാറുമില്ലാ :)

    അള്ളാഹു ഖൈറു റാസിക്ഖ്വീൻ.... ഇൻഷാ അള്ളാഹ് പടച്ചവൻ നമുക്കും തരും :) ഇവിടെയല്ലെങ്കിൽ നാളെ പരലോകത്ത് ഇൻഷാ അള്ളാഹ്....million(y)(ഞാന്‍ ഒരു പ്രവാസി അല്ല )

    ReplyDelete
  10. പ്രതികരിച്ച എല്ലാവര്ക്കും നന്ദി .ഈ വഴി ഇനിയും വരുമെന്ന പ്രതീക്ഷയോടെ

    ReplyDelete
  11. ഗള്‍ഫ്‌ - പലിശക്കാരന്‍ അണ്ണാച്ചിയെ പ്പോലെ! അങ്ങേരെ എത്ര ഒഴിവാക്കാന്‍ നോക്കിയാലും പിറ്റേ ദിവസം അതിരാവിലെ വീടിന്‍റെ അല്ലെങ്കില്‍ കടയുടെ ഉമ്മറത്ത് ഉണ്ടാക്വോലോ...!!!!!

    ReplyDelete
  12. ഗൾഫ് ഒരു കെണിയാണു, ഒരിക്കൽ കുടുങ്ങിയാൽ കെണിയിൽ നിന്ന് രക്ഷപ്പെടുവാൻ അസാദ്ധ്യ ഇച്ഛാശക്തിയും, ഭാഗ്യവും വേണം., വർഷം പതിനാലു കഴിഞ്ഞു....ഇനിയെത്ര...ആ....

    ReplyDelete
  13. ഗള്‍ഫ് ഒരു കെണിയാണോ...

    ReplyDelete
  14. നവാസേ എന്തിനു ഇങ്ങിനെ ബുദ്ധിമുട്ടണം. കാശ് എങ്ങിനെ ഉണ്ടാക്കാം എന്ന് നിങ്ങളുടെ അടുത്ത പ്രധേഷത്ത്കാരനായ എം എ യുസുഫലി സാഹിബിനോട് ഒന്ന് ചോദിച്ചു നോക്കിക്കൂടെ.

    ReplyDelete
  15. ഹോ.... മനോഹരം നവാസ് ഭായ് ... വായിച്ചിരുന്നുപോയ്‌ ... എന്താ ചെയ്യാ നമ്മുടെ ഒക്കെ ഓരോ തലവിധികള്‍ :(

    ReplyDelete
  16. navase venamenkil naattil nikkarutho njaan entaayalum ee azcha good by parayukanu qatarinodu puthiya pradhhekshakalumayi .... allahu undu koode avan kayyozhiyilla ENNA PRADHEEKSHAYODE....

    ReplyDelete
  17. Thakarthu, navaskka...

    ReplyDelete