Monday 19 November 2012

ഗാസ..നീ കരയെരുത് ..

ഗാസ ..നീ ലോകത്തിന്‍റെ കണ്ണീരല്ല, അത് നിന്നെയും നിന്നെ സ്നേഹിക്കുന്നവരെയും തളര്‍ത്താന്‍ ചെകുത്താന്‍ കപട സ്നേഹത്താല്‍ നിന്നെ വിളിക്കുന്ന വിളിപേര് മാത്രമാണ്.യഥാര്‍തത്തില്‍ നീ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഉദാത്തമായ മാതൃകയാണ്,ഒരു ജനതയ്ക്ക് മാത്രമല്ല ലോകത്തിന്‍റെ  തന്നെ നെറുകയില്‍ ഉദിച്ചു നില്‍ക്കുന്ന യുവത്വം തുളുമ്പുന്ന സമര വീര്യത്തിന്റെ സൂര്യ ശോഭയാണ് നീ ,അതെ അതാണ്‌ ഗാസ നീ ..പിന്നെയെങ്ങിനെ നിനക്ക് കരയാന്‍ കഴിയും ?
ചെകുത്താനും ,ചെകുത്താന്‍റെ മക്കളും ഇന്നോളം നിന്നെ വെറുതെ വിട്ടിട്ടില്ല .അധിനവേശ പടയുടെ ചെന്നായ്ക്കള്‍ എത്ര തവണ നിന്‍റെ
വിരിഞ്ഞ മാറിലൂടെ കൂര്‍ത്ത നഖങ്ങളാല്‍ ചോര ചിന്തിയിട്ടുണ്ട്, അന്നൊക്കെ  നിന്നില്‍ നിന്നുതിര്‍ന്നു വീണ ചുടുചോരയില്‍ നിന്ന്, സിരകളില്‍ സമരാനഗ്നി നിറച്ച ആയിരമായിരം ചുണയുള്ള പോരാളികളെ ഉയിര്‍ നല്‍കി,അധിനിവേശ പടക്ക് മുന്‍പില്‍ കരിമ്പാറ ചീളുകളാല്‍  സമരാവേശം നിറചിട്ടില്ലേ നീ ..
നീ പൊരുതുക ഗാസ ..നിന്റെ സിരകളിലോടുന്ന രക്തത്തിന്നു പവിത്രമായ ഒരു പൈതൃകത്തിന്റെ പരിശുധിയുണ്ട് അതിനെ മലിനപെടുത്തുവാന്‍ ഒരു ചെകുത്താനും ,ചെകുത്താന്റെ പാദസേവകര്‍ക്കും നീ ഇന്നോളം നിന്ന് കൊടുത്തിട്ടില്ല .അത് ചരിത്രമാണ് ,ഞങ്ങളുടെ മസ്തിഷ്ക്കത്തില്‍ സമരാന്ഗ്നി കൊളുത്തി വെക്കുന്ന വീര ചരിത്രം .
ഗാസ .,നിന്നെ സ്വന്തമാക്കാന്‍ നീ പെറ്റു വളര്‍ത്തിയ ,നീ താരാട്ട് പാടിയുറക്കി .നിന്‍റെ ശ്വാസനിശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന ഫലസ്തീന്‍ ജനതയെ ഉന്മൂലനം  ചൈയ്യാന്‍ കൊടിയ വഞ്ചനയിലൂടെ നുഴഞ്ഞു കയറിയ സയണിസ്റ്റ് ഭീകരന്മാര്‍ ശ്രമിക്കുകയാണ് .
ഇല്ല ഗാസ ..അത് വഞ്ചകരുടെ വ്യാമോഹം മാത്രമാണ് ഒരിക്കലും പൂവണിയാത്ത മോഹം .നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ മരണവും ,ആ മരണത്തിലൂടെ പരലോക മോക്ഷവും കിനാവ്‌ -സ്വപനം -കാണുന്ന ധീരരായ പോരാളികളെ പെറ്റു വളര്‍ത്തിയ ഗാസ നീ കരയെരുത് .
ഹേ ..പ്രപഞ്ചത്തിന്റെ നാഥ..ജനിച്ചു വളര്‍ന്ന സ്വന്തം മണ്ണില്‍ നിന്ന് ക്രൂരമായി ആട്ടിയോടിക്കപെടുകയാണ് ഫലസ്തീന്‍ ജനത.സ്ത്രീകള്‍ ,പിഞ്ചുകുഞ്ഞുങ്ങള്‍ ,ജീവിത സായാഹ്നത്തില്‍ എത്തിയ വൃദ്ധര്‍ ,ആരെയും ബാക്കി വെക്കുന്നില്ല ഈ ചെന്നായ് കൂട്ടം ..മര്‍ദ്ദിതന്‍റെ  പ്രാര്‍ത്ഥന ക്ഷണം സ്വീകരിക്കുമെന്ന് നീ വാഗ്ദാനം നല്‍കിയിട്ടില്ലേ നാഥ ..ഇതാ ലോകം കൈകളുയര്‍ത്തി നിന്‍റെ മുന്‍പില്‍ ..ഫലസ്തീനിലെ ജനതയ്ക്ക് നീ ആശ്വാസം നല്‍കണം ,നീതിക്ക് വേണ്ടി പോര്‍ക്കളത്തിളിറങ്ങിയ പോരാളികള്‍ക്ക് നീ കരുത്തു നല്‍കണം ,കാരുന്ന്യത്തിന്റെ സഹായം അവര്‍ക്ക്മേല്‍ ചൊരിയണം .കൊടിയ ശത്രുക്കളുടെ മുന്‍പില്‍ യാജനയോടെ നില്‍ക്കാന്‍ നീ അവരെ അനുവദിക്കരുത് ,ആത്മാഭിമാനത്തിന്‍റെ പ്രതീകമായി നീ അവരെ ലോകത്തിന്റെ നെറുകയില്‍ ഉറപിച്ചു നിര്‍ത്തുക ..




ഗാസ ..നീ കരയെരുത് 
 

5 comments:

  1. നന്നായിട്ടുണ്ട്.തിന്മകള്‍കെതിരെ ഈ തൂലിക ഇനിയും ചലിപ്പിക്കുവാന്‍ കഴിയുമാറാവട്ടെ

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. ഫലസ്തീന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള സ്വാതന്ത്ര്യ സമര പോരാട്ടം
    ലോകത്തെ ഏറ്റവും പഴക്കമുള്ള സ്വാതന്ത്ര്യ സമര പോരാട്ടമാണ് ഫലസ്തീനിലേത്. ഇന്ത്യയും രാഷ്ട്രപിതാവ് ഗാന്ധിജിയും ഫലസ്തീന്‍ പോരാട്ടത്തിന് അന്നു തൊട്ടേ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ രൂപീകൃതമായി ഒരുവര്‍ഷത്തിനു ശേഷമാണ് ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്രാഈല്‍ രാഷ്ട്രം രൂപീകൃതമാകുന്നത്.
    http://konikal.blogspot.in/

    ReplyDelete
  4. അറിയുക, അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെയുണ്ട്‌. (വി. ഖു)

    ReplyDelete
  5. ഫലസ്തീന്‍ ഒരു നോവാണ്. മനസ്സില്‍ പിടയുന്ന ഒരു നോവ്. പക്ഷെ അവര്‍ കരയാറില്ല . പോരുതാറേ ഉള്ളൂ

    ReplyDelete