Sunday 16 March 2014

തൊട്ടാവാടി :അല്ല ടീച്ചറെ ഈ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ?

കുറച്ചു ദിവസമായി മക്കളുടെ ടെന്‍ഷനും തൂങ്ങിയിരിപ്പും കണ്ടാണ്‌ ഞാന്‍ കാര്യം അന്യെഷിച്ചത് .മകന്‍ റമീസും മകള്‍ ഉമ്മുഖുല്‍സുവും ,മിന്ഹയും ഇത്രയും ഗൌരവത്തില്‍ ഇരിക്കുന്നത് മുന്പ് ഞാന്‍ കണ്ടിട്ടില്ല .
"അല്ല എന്താ ഇവിടെ പ്രശനം ?"ഞാന്‍ മക്കളോട് കാര്യമാന്യേഷിച്ചു .
"ബപ്പൂനു എന്തറിയാം ഇതേ ഫൈനല്‍ എക്സാമ ഫൈനല്‍ എക്സാം "
മകന്‍ റമീസ് ആണ് മറുപടി പറഞ്ഞത് .
"അതിനു യു കെ ജി യില്‍ പഠിക്കുന്ന ഈ ചിടുങ്ങിനു (മിന്‍ഹ മോളെ നോക്കി )എന്തിനാ ഇത്ര ആലോചിക്കാന്‍ ?"ഞാന്‍ സംശയം പ്രകടിപിച്ചു .
അതിനു മറുപടിയോടൊപ്പം അവള്‍ എന്നെയൊന്നു തുറിച്ചുനോക്കി .
"ഹും ബാപ്പൂനു അങ്ങിനെയൊക്കെ പറയാം പരീക്ഷേല് പസ്റ്റ്ക്ലാസ്സ്‌ കിട്ടീല്ലെങ്കില്‍ ഒന്നീല്‍ക്ക് കേറ്റൂല്ലാന്ന മിസ്‌ പറഞ്ഞേക്കണേ ".
അവള്‍ കൂലങ്കഷമായി ചിന്തിക്കുന്നതിന്റെ കാര്യം അപ്പൊ അതാണ്‌ .
രണ്ടാമത്തെവള്‍ ഉമ്മുഖുല്‍സുനു ടെന്‍ഷന്‍ ഉണ്ടെങ്കിലും അഞ്ചിലേക്ക് ജയിക്കും എന്ന കാര്യത്തില്‍ രണ്ടുതരമില്ല .
കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെയുള്ള ഈ പരീക്ഷപേടികണ്ടപ്പോള്‍ പെടുന്നനെ ഓര്‍മയില്‍ ഇത്തിയത് എന്റെ കുട്ടികാലമാണ് .
ഫ്ലാഷ്ബാക്ക്
---------------
1980, എട്ടാംക്ലാസിലെ ഫൈനല്‍ പരീക്ഷ നടക്കുന്നു .എന്തെങ്കിലുമൊക്കെ എഴുതേണ്ടി വരുമല്ലോ എന്നുള്ളവര്‍ക്കല്ലേ പരീക്ഷയെ പെടികെണ്ടാതുള്ളൂ എന്നതിനാല്‍ ഞാനും ദാസനും (എന്റെ സഹപാടിയാണ് )പരീക്ഷയെ പുല്ലുപോലെ നേരിടാന്‍ തന്നെ തീരുമാനിച്ചു .
ആദ്യദിവസങ്ങളില്‍ മലയാളം കഴിഞ്ഞു ,ബയോളജി കഴിഞ്ഞു ,സയന്‍സ് കഴിഞ്ഞു ,കണക്കു (ഇന്ന് ഇതിനു വേറെ പേരാണ് )കഴിഞ്ഞു ,...ഹിന്ദിയും ,ഇംഗ്ലീഷ് ബാക്കി നില്‍ക്കുന്ന സമയം, പരീക്ഷക് പോകാന്‍ നില്‍ക്കുന്ന നേരം ദാസന്‍ കിതച്ചുകൊണ്ട് വീട്ടില്‍ വന്നു പറഞ്ഞു 
"ഡാ ..വാടാനപ്പള്ളില് സിനിമ ഷൂട്ടിംഗ് നടക്കുന്നു ,ശങ്കറും അംബികേം ,ബഹദൂറും ,പപ്പുവും ഒക്കെയുണ്ട് ഞാന്‍ പോണു നീ വരുന്നോ "
ദാസന്‍ വന്ന ശ്വാസത്തില്‍ പറഞ്ഞു എന്റെ മറുപടിക്ക് നില്‍ക്കാതെ പോകാന്‍ ഒരുങ്ങുകയാണ്. 
"ഡാ ..അതിനു ഇന്ന് ഹിന്ദി പരീക്ഷയല്ലേ " ?
ഞാന്‍ ചോതിച്ചു .
"ഓ ..പിന്നെ ഈ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ? "
അവനൊരു സത്യം സംശത്തോടെ ചോതിച്ചു .
"ശെരിയാണല്ലോ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ചുമ്മാ ഓരോ പരീക്ഷകള് "ഞാന്‍ ആതമഗതം നടത്തി 
"ഡാ ...നിക്കട ഞാനുമുണ്ടണ്ട ഷൂട്ടിംഗ് കാണാന്‍ "
അങ്ങിനെ കൊല്ലപരീക്ഷയെ തെല്ലും വകവെക്കാതെ ഞാനും ദാസനും 'അനുരാഗകോടതി 'എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പാട്ടും പാടി പോയി. ശങ്കറിനെയും അംബികയെയും സുകുമാരിയെയും ബഹദൂറിനെയും രാജ്കുമാറിനെയും മാധവിയെയും കണ്‍ നിറയെ കണ്ടു ,പിറ്റേ ദിവസം ഇംഗ്ലീഷ് പരീക്ഷ "ഓ ..പിന്നെ ഈ സായിപ്പന്‍മാരൊക്കെ ഇംഗ്ലീഷ് പരീക്ഷ എഴുതീട്ടാണോ ഇംഗ്ലീഷ് പറെണത് "എന്ന് ദാസന്‍ ന്യായമായും ചോതിക്കുമെന്നും ,അത് ന്യായമെന്ന് എനിക്ക് അറിയാമെന്നുത് കൊണ്ടും ഇംഗ്ലീഷ് പരീക്ഷക്ക് പോകാതെ ഞാനും ദാസനും അന്നും സിനിമ ഷൂട്ടിംഗ് കാണാന്‍ പോയി .
ഓരോ ദിവസവും 'പരീക്ഷ 'കഴിഞ്ഞു വരുന്ന എനിക്ക് 'എന്റെ മോനുക്ക് എന്താ ക്ഷീണം 'എന്നും പറഞ്ഞു ഉമ്മ ഔല് (അവില്‍ )നാളികേരം ചിരവി അതും പഞ്ചസാരയും ചേര്‍ത്തു കുഴച്ചു തരും .
പരീക്ഷ കഴിഞ്ഞു ,ഇനി രണ്ടു മാസം അവധി ഞാനും ദാസനും മറ്റു ചങ്ങാതിമാരും വെക്കേഷന്‍ ഗംഭീരമായി ആഘോഷിച്ചു .ചെല്ലാതെ കുറ്റികാടുകളും തിന്നാത്ത കായ്കനികളും ഇല്ല .പള്ളിപറമ്പിലെ പറങ്കി മാവില്‍ ഇരുന്നു കശ്മാങ്ങ വയര്‍ നിറച്ചു തിന്നു ,അതിന്റെ കറ ഷര്‍ട്ടിലും ട്രൌസരിലും ഒലിപിച്ചു വരുമ്പോള്‍ ഉമ്മ കരുതിവെച്ച രണ്ടണ്ടി സന്തോഷപൂരവം വാങ്ങി അടുത്ത ദിവസം കഷ്മാവ് സ്വപനം കണ്ടു കിടന്നുന്നുറങ്ങും .
ഒന്നര മാസം കഴിഞ്ഞപ്പോള്‍ പരീക്ഷഫലം വന്നു തുടങ്ങി ,അപ്പോഴാണ്‌ രണ്ടു പരീക്ഷകള്‍ എഴ്താതെ പോയ എന്റെയും ദാസന്റെയും മനസ്സൊന്നു പിടഞ്ഞതു 
"പടച്ചോനെ എട്ടില്‍ പൊട്ടോലോ അള്ള "
ഞാന്‍ നെഞ്ചില്‍ കൈ വെച്ചു .
"നീ ഒരു കാര്യം ചെയ്യ്‌ റിസള്‍ട്ട് നോക്കാനെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വ നമുക്ക് പള്ളി പറമ്പീ പോയി അണ്ടി പൊട്ടിക്കാം "
ദാസന്‍ ഉപായം കണ്ടെത്തി 
അങ്ങിനെ ഞാനും ദാസനും കണ്ടത്തിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന കഷ്മാവില്‍ ചുവട്ടില്‍ വന്നിരുന്നു അപ്പോഴാണ്‌ സ്കൂളില്‍ റിസള്‍ട്ട് നോക്കാന്‍ പോയ ബഷീര്‍ ആ വഴി വരുന്നത് 
സ്കൂളിലേക്ക് പോകാതെ തന്നെ തോറ്റ വിവരം ബഷീറില്‍ നിന്ന് അറിയാന്‍ ഞാനും ദാസനും 
ചെവി വട്ടം പിടിച്ചു നിന്ന് 
"ഡാ....ദാസ നീ തോറ്റുട്ട "
ബഷീര്‍ കണ്ണില്‍ ചോരയില്ലാതെ ആ വാര്‍ത്ത പറഞ്ഞു ,വായില്‍ കിടന്നിരുന്ന കശ്മാങ്ങ ഒന്ന് കൂടി ചവച്ചുകൊണ്ട് ദാസന്‍ വെളിയിലേക്ക് തുപ്പി ,പക്ഷെ ദാസനെപോലെ അല്ലല്ലോഞാന്‍ 
തോറ്റെന്നു പറഞ്ഞു വീട്ടില്‍ ചെന്നാല്‍ ഉമ്മ ചൂരല്‍ പ്രയോഗം നടത്തും ,കുളത്തിനു ചുറ്റും വടിയുമായി ഓടിപിക്കും .
"എന്റെ തുട ഇന്ന് പൊട്ടിയത് തന്നെ "ഞാന്‍ ദയനീയമായി ബഷീറിനെ നോക്കി 
"നീ ..ജയിച്ചട നവാസേ ഒമ്പതിലേക്ക് "
ബഷീര്‍ ഇതു പറഞ്ഞതും ദാസന്റെ വായില്‍ നിന്ന് പള്ളി കാട്ടില്‍ നിന്ന് വല്ലപ്പോഴും കേട്ടിരുന്ന കുറുക്കന്റെ മൂളല്‍ പോലെ ഒരു ശബ്ദം പുറത്തേക്കു വന്നു 
ദാസന്റെ വായില്‍ അപ്പോള്‍ കിടന്നിരുന്ന കശ്മാങ്ങ അവന്റെ തൊണ്ടപോലും അറിയാതെ ഇറങ്ങിപോയി .
"ങേ ...അപ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും ?"
മനസ്സില്‍ വന്ന ചോദ്യം വിഴുങ്ങി കൊണ്ട് ഞാന്‍ അന്തവിട്ടു നിന്നു .
അതെ സുഹൃത്തുക്കളെ അങ്ങിനെ ഹിന്ദിയെയും ഇംഗ്ലീഷ്നെയും തോല്‍പ്പിച്ച് ഞാന്‍ ഒമ്പതിലേക്ക് പാസായി ..
(എന്റെ പോന്നു മക്കളെ നന്നായി പഠിക്കണം നന്നായി പരീക്ഷ എഴുതണം പഠിച്ചു വല്ല്യ കുട്ട്യോള്‍ ആകണം )

11 comments:

  1. "ഓ ..പിന്നെ ഈ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ? "

    ഇതൊന്നൊന്നര ചോദ്യമാണ്. സ്കൂളടക്കം ഭൂമി മൊത്തം കുലുങ്ങിക്കാണണം. അതാവും ദാർശനികനായ ദാസൻ തോറ്റത്. മഹാന്മാരെ തള്ളിക്കളയുകയും ശിക്ഷ്യന്മാരെ ഏറ്റുപിടിക്കുകയും ചെയ്യുന്ന വിചിത്രലോകമാണല്ലോ ഇത്. അതുകൊണ്ട് ശിഷ്യൻ ജയിച്ചു. :).

    പോസ്റ്റ് പിള്ളേർ കാണാതെ സൂക്ഷിച്ചോ. അവർ ചിലപ്പോൾ ദാസനെക്കാൾ വലിയ ദാർശനീകരായേക്കും.

    അക്ഷരത്തെറ്റുകൾ ഒരുപാട് കണ്ടു. (അന്യെഷിച്ചത്, പ്രകടിപിച്ചു , പരീക്ഷപേടി, ഇത്തിയത് ...). ഇതും പിള്ളേരെ കാണിക്കണ്ട. :)

    ReplyDelete
    Replies
    1. വായിച്ചു 'കുനുഷ്ട് 'പറഞ്ഞതിനും നന്ദി
      :)

      Delete
  2. എന്‍റെ കാല്‍പ്പാടുകളും ഇവിടെയൊക്കെ പതിഞ്ഞതാണ്...// നൊസ്റ്റാള്‍ജിക്ക്സന്തോഷം..//

    ReplyDelete
    Replies
    1. ദുനിയാവിന്റെ അക്കരെ ചെന്നാലും ഇതൊന്നും മായ്ച്ചുകളയാന്‍ ആര്‍ക്കുമാവില്ല .ചിലരിങ്ങനെ അക്ഷരങ്ങള്‍ ചേര്‍ത്തു വെച്ച് അതിങ്ങനെ കൂട്ടി വായിച്ചു കൊണ്ടേയിരിക്കും .

      Delete
  3. മനോഹരമായ ഓര്‍മ പൂക്കള്‍
    സ്കൂള്‍ കാലം എന്നും മനോഹരമാണ് :)
    അക്ഷരതെറ്റുകള്‍ മനോജ്‌ ചൂണ്ടി കാണിച്ചതു ശരിയാക്കുക !
    നല്ല ആശംസകളോടെ
    @srus..

    ReplyDelete
    Replies
    1. തീര്‍ച്ചയായും Asrus .
      ഒപ്പം ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി .

      Delete
  4. ഓ ..പിന്നെ ഈ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ?
    hahahahahhha

    ReplyDelete
  5. കൊല്ലപ്പരീക്ഷ രണ്ടെണ്ണം എഴുതാതിരുന്നിട്ടും ജയിച്ചു ലേ, അതു കലക്കി.
    ഏതാ ഈ ദാസന്‍.
    ഓര്‍മ്മകളില്‍ നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
    Replies
    1. ദാസനെ കാസിം ചിലപ്പോള്‍ അറിയും ,നമ്മുടെ ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറേ കരയില്‍ ഉള്ള അപ്പു (ചെണ്ണകാലന്‍ അപ്പു )വിന്റെ മകന്‍ .എട്ടില്‍ തോറ്റപ്പോള്‍ പിന്നീടവന്‍ സ്കൂളില്‍ പോയില്ല എന്നാണു എന്റെ ഓര്‍മ .

      Delete
  6. അവരെ ഞാനറിയും നവാസ്ക്ക. ഒരാള്‍ മീന്‍ കച്ചോടമൊക്കെയായി നടന്നിരുന്നു. വേറൊരാള്‍ തേരാപാരയാണെന്ന് തോന്നുന്നു. അവരുടെ പേരൊന്നും അറിയില്ലായിരുന്നു.

    ReplyDelete