
ഒരു കമന്റ് കിട്ടണമെങ്കില്‍ ഗ്രഹണി പിള്ളേരെ പോലെ ചെവിതല കേള്പിക്കാതെ അലറി കരയണം, അത് തന്നെ തിരിച്ചു ഒരു കമന്റ് ഫ്രീയായി കൊടുക്കണം എന്ന നിബന്ധനയില്‍,എന്നിട്ടും ഒന്ന് വീരവാദം മുഴുക്കാനുള്ളത് പോലും ഇതുവരെ ആയിട്ടില്ല.
ഭാരത സ്ത്രീയെ തുണിയെടുപിക്കാന്‍ ഏഴു മീറ്റര്‍ തുണിയുമായി ഇറങ്ങിയ വള്ളിക്കുന്നാശാന്‍ ഉടുതുണിപോലും പോകുമെന്ന അവസ്ഥയില്‍ കമന്റ് ബോക്സ് പൂട്ടി മരകൊമ്പില്‍ ചാടികേറി ഒടകുഴല്‍ (സോറി )രണ്ടു വിരല്‍ വായില്‍ ഇട്ടു താഴെ നില്ക്കുന്ന ദുശാസനന്മാരെ നോക്കി വിസില്‍ വിളിച്ചുകൊണ്ട് നില്ക്കുന്നു .
വള്ളികുന്നാശാനെ മനസ്സില്‍ ധ്യാനിച്ച് രണ്ടും കല്പിച്ചു 'ഈ 'ലോകതേക്ക് ഇറങ്ങിയ എനിക്ക് ആശാന്റെ ഈ നില്‍പ്പ് തീരെ രസിച്ചില്ല.ആഹാ ..ആശാന് ഒന്ന് പിഴച്ചാല്‍ ശിഷ്യന് അമ്പത്തൊന്നു വട്ടം പിഴക്കും എന്ന പഴമോഴിക്കു ഒരു തിരുത്ത് വേണമല്ലോ എന്ന് കരുതിയാണ് അന്ന് പൂട്ടിയ ആ കമന്റ് ബൊക്സിനു മുന്പില് നിന്ന് ഒന്നും മിണ്ടാനാകാതെ ഈയുള്ളവന് പടിയിറങ്ങി പോന്നത് .ആരേലും എന്തേലും പറഞ്ഞാല്‍ കുലുങ്ങുന്ന ആളല്ല ബ്ലോഗറാശാന്‍ പിന്നെന്തു പറ്റി !?ഈ 2333 എണ്ണത്തിനേം മേച്ചു നടക്കണമെങ്കില്‍ കാഞ്ഞ തൊലികട്ടിയും കല്ല് പോലുള്ള മനസും വേണം ,അത് മൂപ്പര്‍ക്ക് ആവോളം ഉണ്ടെന്നു ഭൂലോകം മൊത്തം പാട്ടാണ് .
അല്ലേലും കണ്ണ് ചിന്നുന്ന ഹലോജെന്‍ ലൈറ്റ്കള്‍ക്ക് മുന്നില്‍ നാല് ക്യാമറകളുടെ ആക്രാന്തം മൂത്ത നോട്ടത്തിനു മുന്നില്‍ നൊന്തു പെറ്റ 'രതി ചേച്ചി 'മാര്‍ ഉള്ള ഈ നാട്ടില്‍ എഴുമീറ്റാര് തുണിയുമായി ഭൂലോകത്ത് ഇറങ്ങിയ ആശാന് അങ്ങിനെതന്നെ വേണം എന്നെ ശിഷ്യനായ ഈ ഞാനും പറയൂ .
പോട്ടെ ആശാനെ ഭാരത സ്ത്രീയെ തുണിയുടുപിക്കാന് കഴിയാതെ പോയതില്‍ വിഷമിക്കരുത് അത് നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ..ആശാന് ആ 'കൊമ്പോന്നു നിവര്‍ത്തി വ പറ്റുമെങ്കില്‍ ദേ നിരന്നു നില്ക്കുന്നു കുറെയണ്ണം ഏറ്റുവും ചുരുങ്ങിയത് ഇവരെയൊന്നു തുണിയെടുപിക്കാന്‍ പറ്റുമോന്നു നോക്കാം ...ന്ത്യേ ??